Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബഹിഷ്​കരണം ഭയന്ന്​...

ബഹിഷ്​കരണം ഭയന്ന്​ സ്​റ്റോറുകൾക്ക്​ മുമ്പിൽ മെയ്​ഡ്​ ഇൻ ഇന്ത്യ ബാനറുമായി ഷവോമി

text_fields
bookmark_border
ബഹിഷ്​കരണം ഭയന്ന്​ സ്​റ്റോറുകൾക്ക്​ മുമ്പിൽ മെയ്​ഡ്​ ഇൻ ഇന്ത്യ ബാനറുമായി ഷവോമി
cancel

കൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ബോയ്​കോട്ട്​ ചൈന പ്രചാരണത്തെ മറികടക്കാൻ സ്​റ്റോറുകൾക്ക്​ മുമ്പിൽ മെയ്​ഡ്​ ഇൻ ഇന്ത്യ ബാനറുമായി ഷവോമി. കൊൽക്കത്തയിലെ എം.ഐ സ്​റ്റോറുകൾക്കാണ്​ മെയ്​ഡ്​ ഇൻ ഇന്ത്യ ബാനർ നൽകിയിരിക്കുന്നത്​.

ഷവോമിയുടെ തീം കളർ ബാക്ക്​ ഗ്രൗണ്ടായി നൽകി വെളുത്ത നിറത്തിലാണ്​ മെയ്​ഡ്​ ഇൻ ഇന്ത്യ എന്നെഴുതിയിരിക്കുന്നത്​. കമ്പനിയുടെ ടി.വികൾ നിർമ്മിക്കുന്നത്​ ഇന്ത്യയിലാണെന്ന അവകാശവാദവുമായി ഷവോമി ഇന്ത്യ സി.ഇ.ഒ മനുകുമാർ ജെയിൻ നേരത്തെ രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന്​ ആളുകൾക്ക്​ ​ഷവോമി തൊഴിൽ നൽകുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ ക​ുറിച്ചിരുന്നു.

ഇന്ത്യയിൽ 31.2 ശതമാനമാണ്​ ഷവോമിയുടെ വിപണി വിഹിതം. കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ നോട്ട്​ 9 പ്രോ മാക്​സ് സെക്കൻഡുകൾക്കകമാണ്​ ഇന്ത്യയിൽ വിറ്റഴിഞ്ഞത്​. ഗൽവാൻ താഴ്​വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നാണ്​ ബോയ്​കോട്ട്​ ചൈന കാമ്പയിൻ ശക്​തമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Xiaomi puts up Made in India banner outside stores to counter Boycott China campaign
Next Story