Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.ടി​.ഒ മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു

text_fields
bookmark_border
roberto azevedo
cancel

ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി​.ഒ) മേധാവി സ്ഥാനം റോബർട്ടോ അസിവേദോ രാജിവെച്ചു. കോവിഡ് വൈറസ് ബാധ ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാരത്തെയും ആഴത്തിൽ ബാധിച്ച സാഹചര്യത്തിലാണ് അസിവേദോയുടെ രാജി എന്നതാണ് പ്രധാനം. 

മെയ് 14ന് ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 31 വരെ നിലവിലെ പദവിയിൽ അസിവേദോ തുടരുമെന്നും ഡബ്ല്യു.ടി​.ഒ വാർത്താകുറിപ്പിൽ അറിയിച്ചു. 

രാജി പ്രഖ്യാപനം വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനയുടെ മികച്ച താൽപര്യത്തിന് യോജിച്ചതാണെന്നും അസിവേദോ വ്യക്തമാക്കി. 

62കാരനായ അസിവേദോക്ക് 2021 സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു. പുതിയ മേധാവിയെ അടുത്ത മാസം തെരഞ്ഞെടുത്തേക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WTO chief Roberto Azevedo announces he will step down on August 31 -Business News
Next Story