സാമ്പത്തിക മത്സരക്ഷമതയിൽ ഇന്ത്യ പിന്നിലായി

22:14 PM
10/10/2019
world-economic-forum

ജ​നീ​വ: ലോ​ക സാ​മ്പ​ത്തി​ക ​ഫോ​റം ത​യാ​റാ​ക്കി​യ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​ക​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത സം​ബ​ന്ധി​ച്ച പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ക​ഴി​ഞ്ഞ ത​വ​ണ​യെ അ​പേ​ക്ഷി​ച്ച്​ 10 സ്​​ഥാ​നം പി​റ​കോ​ട്ട്​ പോ​യി. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ 58ാം സ്ഥാ​ന​ത്തു​നി​ന്ന്​ 68ാം സ്ഥാ​ന​ത്തേ​ക്കാ​ണ്​ ഇ​ത്ത​വ​ണ ഇ​ന്ത്യ പി​റ​കോ​ട്ട്​ പോ​യ​ത്. ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന എ​ന്നി ബ്രി​ക്​​സ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ ഏ​റ്റ​വും പി​റ​കി​ലാ​ണ്​ ഇ​ന്ത്യ. ​ഇ​ക്കൂ​ട്ട​ത്തി​ൽ ചൈ​ന​യാ​ണ്​ മു​ന്നി​ൽ. 28ാം സ്ഥാ​ന​ത്ത്. 

വി​യ​റ്റ്​​നാം പോ​ലു​ള്ള പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​ന്ത്യ പി​റ​കി​ലാ​യ​ത്. ഒ​രു രാ​ജ്യ​​ത്തി​​െൻറ സാ​മ്പ​ത്തി​ക​മാ​യ സ്​​ഥി​ര​ത, വി​പ​ണി​യു​ടെ വ​ലു​പ്പം, ബ​ദ​ൽ ഉൗ​ർ​ജ​മാ​ർ​ഗ​ങ്ങ​ളു​ടെ വി​നി​യോ​ഗം, വി​വ​ര​സാ​​ങ്കേ​തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച, ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​വ്, അ​വ​കാ​ശ സം​ര​ക്ഷ​ണം, സ്​​ത്രീ പ​ങ്കാ​ളി​ത്തം, തൊ​ഴി​ൽ​രം​ഗം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നി​ല​വാ​രം വി​ശ​ക​ല​നം ചെ​യ്​​താ​ണ്​ മ​ത്സ​ര​ക്ഷ​മ​ത പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

ഇ​തി​ൽ ആ​രോ​ഗ്യം, തൊ​ഴി​ൽ തു​ട​ങ്ങി​യ ചി​ല മേ​ഖ​ല​ക​ളി​ൽ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണ്​ ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്​. 

Loading...
COMMENTS