Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​കോവിഡ്​-19...

​കോവിഡ്​-19 പ്രതിരോധത്തിനായി 12 ബില്യൺ ​േഡാളറിൻെറ ഫണ്ടുമായി ലോകബാങ്ക്​

text_fields
bookmark_border
world-bank
cancel

വാഷിങ്​ടൺ: കോവിഡ്​ 19 പ്രതിരോധിക്കുന്നതിനായി 12 ബില്യൺ ഡോളറിൻെറ പാക്കേജ്​ പ്രഖ്യാപിച്ച്​ ലോകബാങ്ക്​. ലോകരാജ്യങ്ങൾക്ക്​ ​രോഗപ്രതിരോധത്തിനുള്ള സഹായം നൽകുകയാണ്​ പ്രധാനലക്ഷ്യം. ലോകബാങ്ക്​ പ്രസിഡൻറ്​ ഡേവിഡ്​ മാൽപാസാണ്​ പ്രഖ്യാപനം നടത്തിയത്​.

കോവിഡ്​-19 ദരിദ്ര രാജ്യങ്ങൾക്ക്​ വലിയ ബാധ്യതയാവും വരുത്തുക. അതുകൊണ്ട്​ അവർക്ക്​ ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കൂടുതൽ ഫണ്ട്​ ആവശ്യമായി വരും. ഇതിനായാണ്​ അടിയന്തര സഹായം അനുവദിച്ചതെന്ന്​ ലോകബാങ്ക്​ വ്യക്​തമാക്കി.

ഇതിൽ 8 ബില്യൺ ഡോളർ സഹായം അഭ്യർഥിച്ച രാജ്യങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ നൽകുക. പക്ഷേ ഏത്​ രാജ്യത്തിനാവും ആദ്യം ഫണ്ട്​ നൽകുകയെന്ന്​ ലോകബാങ്ക്​ വ്യക്​തമാക്കിയിട്ടില്ല. എബോള, സിക്ക തുടങ്ങിയ രോഗങ്ങൾ വ്യാപിച്ചപ്പോഴും സഹായവുമായി ലോകബാങ്ക്​ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsworld bankmalayalam newscorona virusCovid 19
News Summary - World Bank Unveils $12 Billion-Business news
Next Story