ലോകബാങ്കിൽ നിന്ന്​ ഇന്ത്യ 750 മില്യൺ ഡോളർ കടമെടുക്കും

13:24 PM
01/07/2020
world-bank

ന്യൂഡൽഹി: ഇന്ത്യക്കുള്ള 750 മില്യൺ ഡോളറിൻെറ വായ്​പക്ക്​ അംഗീകാരം നൽകി ലോകബാങ്ക്​. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക്​ വായ്​പ നൽകുന്നതിനാണ്​ ഇന്ത്യ ലോകബാങ്കിൽ നിന്നും കടമെടുക്കുന്നത്​. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കുന്നതിനായാണ്​ കേന്ദ്രസർക്കാർ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്​. 

ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ കൂടുതലായി തൊഴിലുകൾ സൃഷ്​ടിച്ചാൽ മാത്രമേ ഇന്ത്യക്ക്​ വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുവെന്ന്​ ഇന്ത്യയുടെ ചുമതലയുള്ള ലോകബാങ്ക്​ ഡയറക്​ടർ ജുനൈദ്​ അഹമ്മദ്​ പറഞ്ഞു.

ലോകബാങ്കിൻെറ കീഴിലുള്ള ഐ.ബി.ആർ.ഡിയാണ്​ 19 വർഷത്തെ കാലയളവിൽ ഇന്ത്യക്കായി വായ്​പ നൽകുക. അഞ്ച്​ വർഷത്തേക്ക്​ വായ്​പ തിരിച്ചടക്കേണ്ട.

Loading...
COMMENTS