അതിപ്രിയ രാജ്യ പദവി പോയാൽ ഇറക്കുമതി തീരുവ കൂടും
text_fieldsന്യൂഡൽഹി: പാകിസ്താന് ഇന്ത്യ നൽകിയിട്ടുള്ള അതിപ്രിയരാജ്യ പദവി (മോസ്റ്റ് ഫേവേഡ ് നേഷൻ) അയൽപക്ക, നയതന്ത്ര സൗഹൃദങ്ങളുടെ പേരിലല്ല. ലോകവ്യാപാര ഉടമ്പടിയിൽ ഒപ്പുവ െച്ച രാജ്യങ്ങൾ വാണിജ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ നിയന്ത്രിക്കുന്നതിന് പരസ്പരം നൽകുന്ന പദവിയാണത്.
1996ൽ ഇന്ത്യ പാകിസ്താന് ഇൗ പദവി അനുവദിച്ചെങ്കിലും തിരിച്ച് പാകിസ്താൻ നൽകിയിട്ടില്ല. ഇപ്പോൾ അതിപ്രിയരാജ്യ പദവി പിൻവലിക്കുക വഴി, അവിടെ നിന്നുവരുന്ന ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഏതറ്റം വരെയും ഉയർത്താൻ ഇന്ത്യക്ക് കഴിയും. ലോകവ്യാപാര ഉടമ്പടി വ്യവസ്ഥകൾ നോക്കില്ല.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ത്യയിലേക്ക് പാകിസ്താനിൽനിന്ന് പ്രതിവർഷം ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ 200 കോടി ഡോളറിൽ താഴെയാണെന്നിരിക്കെ, പദവി പിൻവലിക്കൽ കാര്യമായ പ്രതിസന്ധി പാകിസ്താന് ഉണ്ടാക്കില്ല.
പദവി റദ്ദാക്കൽ ഫലത്തിൽ പ്രതീകാത്മക പ്രതിഷേധ നടപടി മാത്രമാവും. പഴം, സിമൻറ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് പാകിസ്താനിൽനിന്ന് ഇറക്കുമതി ചെയ്യെപ്പടുന്ന പ്രധാന ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
