വിപ്രോ സ്ഥാപകൻ അസിം പ്രേംജി വിരമിക്കുന്നു

17:37 PM
06/06/2019
azim-premji

ന്യൂഡൽഹി: ഇന്ത്യൻ ഐ.ടി ഭീമൻ വിപ്രോയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കുന്നു. 53 വർഷത്തോളം സ്ഥാപനത്തെ നയിച്ച അദ്ദേഹം മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ അവസാനം ഒഴിയുമെന്ന്​ പ്രഖ്യാപിച്ചു​. 

മകൻ റിഷാദ് പ്രേംജിയായിരിക്കും ഇനി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം വഹിക്കുക. വിപ്രോ സി.ഇ.ഒ ആബിദലി നീമൂച്ച്‍വാല മാനേജിങ് ഡയറക്ടറുടെ സ്ഥാനം ഏറ്റെടുക്കും. ഓഹരിയുടമകളുടെ അംഗീകാരം കിട്ടിയതിന്​ ശേഷമായിരിക്കും നേതൃമാറ്റമുണ്ടാവുക. വിരമിച്ചെങ്കിലും, കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ അസിം പ്രേംജി തുടരുമെന്ന്​ വിപ്രോ അറിയിച്ചു​.

rishad-premji and family
അസിം പ്രേംജിയുടെ മകൻ റിഷാദ്​ പ്രേംജിയും കുടുംബവും
 

‘എ​േൻറത്​ വളരെ ദീർഘമേറിയതും സംതൃപ്​തി നൽകുന്നതുമായ യാത്രായായിരുന്നു. ഇനി​സ്ഥാപനത്തിൻെറ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശം. മുന്നോട്ടുള്ള യാത്രയിൽ മകൻ റിഷാദിൻെറ നേതൃപാടവം വിപ്രോയെ കൂടുതൽ ഉയരങ്ങളിലേക്ക്​ എത്തിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട്​. -പ്രേംജി പ്രസ്​താവനയിൽ പറഞ്ഞു.

ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തെ 8.5 ബില്യൺ ഡോളർ മൂല്യമുള്ള ഐ.ടി കമ്പനിയായി വളർത്തിയ പ്രേംജി രാ​ജ്യ​ത്തെ ഏ​റ്റ​വും ദാനശീലനായ ശ​ത​കോ​ടീ​ശ്വ​ര​നാ​ണ്. 2100 കോ​ടി ഡോ​ള​റാണ്​ പ്രേംജി കഴിഞ്ഞ മാർച്ചിൽ ധ​ർ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെച്ചത്. വി​പ്രോയിലെ സ്വന്തം കു​ടും​ബ​ത്തി​ന്‍റെ 67 ശത​മാ​നം ഓ​ഹ​രി​യിൽ നിന്നാണ്​ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്​.

Loading...
COMMENTS