വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കും -ഏരീസ് ഗ്രൂപ്പ്​

16:51 PM
17/02/2019
sohan roy

ദുബൈ: പുൽവാമയിൽ വീരചരമം പ്രാപിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ പദ്ധതിക്ക്​ രൂപം കൊടുത്തതായി സോഹൻ റോയ് നേതൃത്വം നൽകുന്ന ഏരീസ്​ ഗ്രൂപ്പ്​. ദുബൈയിലെ ബില്ല്യനേഴ്സ് ക്ലബ് ആയ ഐക്കോണിലെ അംഗങ്ങൾ ആദ്യപടിയായി ഓരോ ലക്ഷം വീതം കുടുംബത്തിന് നേരിട്ടു നൽകും. ഏരീസ്​ ഗ്രൂപ്പി​​െൻറ ഇൻഡിവുഡ് പദ്ധതിയിലൂടെയാണ്​ സഹായം നൽകുന്നത്​.

സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചിലവുകളും സ്പോൺസർമാർ വഴി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം​. കൂടാതെ വീര മൃത്യു വരിച്ച ജവാൻമാരുടെ ആശ്രിതർക്ക് ഏരീസ് ഗ്രൂപ്പിൽ ജോലിയും സോഹൻ റോയ് വാഗ്ദാനം ചെയ്തു. ഇതിനായി ഇൻഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങൾ വഴി സ്പോൺസർഷിപ്പും ധനസഹായവും ലഭ്യമാക്കും. 

ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് സ്വദേശി വസന്തകുമാറി​​െൻറ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇൻഡിവുഡ് മുൻകൈ എടുക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും സോഹൻ റോയ് വ്യക്തമാക്കി. 
 

Loading...
COMMENTS