Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാവണനുമായി...

രാവണനുമായി താരതമ്യപ്പെടുത്തുന്നതും ആൾക്കൂട്ടമർദനവും നീരവ്​ മോദിയെ ഭയപ്പെടുത്തുന്നു -അഭിഭാഷകൻ

text_fields
bookmark_border
Neerav-modi
cancel

മുംബൈ: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്​പയെടുത്ത്​ വിദേശത്തേക്ക്​ കടന്ന കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ്​ മോദി ഇന്ത്യയിലേക്ക്​ വരാൻ ഭയക്കുന്നത്​ രാവണനുമായി താരതമ്യം ചെയ്യുന്നതും ആൾക്കൂട്ട ആക്രമണവും ഭയന്നാണെന്ന്​ അഭിഭാഷകൻ. മുംബൈയിലെ പ്രത്യേക കോടതിയിലാണ്​ വിചിത്രമായ കാരണവുമായി നീരവ്​ മോദിയു​െട അഭിഭാഷകൻ വിജയ്​ അഗർവാൾ എത്തിയത്​.

എന്നാൽ എൻഫോഴ്​സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റ് (ഇ.ഡി)​ അഭിഭാഷക​​​​​െൻറ വാദം തള്ളി. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ നീരവ്​ മോദിക്ക്​ പൊലീസി​ൽ പരാതിപ്പെടാമായിരുന്നുവെന്ന്​​ അവർ ചൂണ്ടിക്കാട്ടി. ഫ്യുജിറ്റീവ്​ എക്കണോമിക്​ ഒഫൻഡേഴ്​സ്​ ബിൽ പ്രകാരം നീരവ്​ മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്​സ്​മ​​​​െൻറി​​​​​െൻറ അപേക്ഷക്കെതിരെ പ്രത്യേക കോടതി മുമ്പാകെ വാദിക്കുകയായിരുന്നു വിജയ്​ അഗർവാൾ.

അതേസമയം ത​​​​​െൻറ സമ്പത്തിനെ കുറിച്ചുള്ള രേഖകളോ, ഫയലുകളോ ഇപ്പോൾ കയ്യിലില്ലെന്ന്​ നീരവ്​ മോദി അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. കേസുമായി സഹകരിക്കാൻ നീരവ്​ മോദി തയാറാവുന്നില്ലെന്ന എൻഫോഴ്​സ്​മ​​​​െൻറ്​ ആരോപണവും അഭിഭാഷകൻ നിഷേധിച്ചു.

നിരന്തരം മെയിലുകളും സമൻസുകളുമയച്ചിട്ടും മറുപടി നൽകിയില്ലെന്നായിരുന്നു എൻഫോഴ്​സ്​മ​​​​െൻറി​​​​​െൻറ പരാതി. എന്നാൽ സു​രക്ഷാ ഭീഷണിമൂലമാണ്​ ഇന്ത്യയിലേക്ക്​ വരാത്തതെന്ന്​ എൻഫോഴ്​സ്​മ​​​​െൻറി​​​​​െൻറ മെയിലുകൾക്ക്​ മറുപടി നൽകിയിരുന്നുവെന്ന്​ നീരവ്​ മോദിയുടെ അഭിഭാഷകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiPNB FraudMehul Choksi
News Summary - Why Nirav Modi Says He's Afraid To Return To India-india news
Next Story