Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില...

സ്വർണവില 65,000ലേ​ക്കോ; പ്രവചനം ഫലിക്കുമോ?

text_fields
bookmark_border
സ്വർണവില 65,000ലേ​ക്കോ; പ്രവചനം ഫലിക്കുമോ?
cancel

ന്യൂഡൽഹി: റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുകയാണ്​ സ്വർണവില. സുരക്ഷിത നിക്ഷേപമായി ജനങ്ങൾ സ്വർണത്തെ കാണുന്നതാണ്​ വില ഉയരാനുള്ള പ്രധാന കാരണം. കോവിഡിലെ അനിശ്​ചിതത്വവും യു.എസ്​-ചൈന വ്യാപാര യുദ്ധവും വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ നിക്ഷേപകർ പ്രധാനമായും ഉയർത്തുന്ന ചോദ്യം സ്വർണവില എത്രത്തോളം ഉയരുമെന്നും വില വർധനവ്​ എത്രകാലത്തേക്ക്​ നീണ്ടു നിൽക്കുമെന്നതാണ്​. അടുത്ത ഒരു വർഷത്തിനുള്ളിൽ മഞ്ഞലോഹത്തിന്​ വൻ വില വർധനയുണ്ടാകുമെന്നാണ്​ സ്വർണ വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്​തമാക്കുന്നത്​.

അടുത്ത ഒരു വർഷത്തേക്ക്​ സ്വർണവിലയിൽ കാര്യമായ കുറവുണ്ടാകാനിടയില്ലെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെയും പ്രവചനം​. ഇത്​ എത്രത്തോളം ഉയരുമെന്നതിനെ സംബന്ധിച്ച്​ അവർ ഇപ്പോൾ പ്രവചനത്തിന്​ മുതിരുന്നില്ല. എന്നാൽ, അടുത്ത 12 മാസത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണത്തിൻെറ വില 65,000 രൂപയെത്തുമെന്നാണ്​ സ്വർണ വ്യാപാര രംഗത്ത്​ പ്രവർത്തിക്കുന്ന സൗരവ്​ ഗാഡ്​ഗില്ലിൻെറ പ്രവചനം. ആഗോളവിപണിയിൽ സ്വർണവില  ഔൺസിന്​ 2500 ഡോളറായി ഉയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

അതേസമയം,വില ഉയരു​േമ്പാഴും സ്വർണാഭരണങ്ങളുടെ വിൽപന കുറയുകയാണ്​. 20-25 ശതമാനം വ്യാപാരം മാത്രമാണ്​ ഇപ്പോൾ നടക്കുന്നതെന്നാണ്​ വ്യാപാരികൾ പറയുന്നത്​. കോവിഡിനെ തുടർന്ന്​ ആളുകൾ ജ്വല്ലറികളിലേക്ക്​ എത്താൻ മടിക്കുന്നതാണ്​ വിൽപന കുറയാനുള്ള പ്രധാനകാരണമെന്നും വ്യാപാരികൾ വ്യക്​തമാക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam news
News Summary - Why gold prices are rising-Business news
Next Story