Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊത്തവില സൂചിക വിലപ്പെരുപ്പത്തിലും കുറവ്

text_fields
bookmark_border
മൊത്തവില സൂചിക വിലപ്പെരുപ്പത്തിലും കുറവ്
cancel
ന്യൂഡല്‍ഹി: മൊത്തവില സൂചിക അനുസരിച്ചുള്ള വിലപ്പെരുപ്പത്തിലും കുറവ്. സെപ്റ്റംബറില്‍ 3.57 ശതമാനമായിരുന്നു മൊത്തവില സൂചിക അനുസരിച്ച് പണപ്പെരുപ്പമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ആഗസ്റ്റില്‍ രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 3.74 ശതമാനത്തിലായിരുന്നു ഇത്. ചില്ലറ വിലപ്പെരുപ്പത്തിലേതിനു സമാനമായി പച്ചക്കറികള്‍ ഉള്‍പ്പെടെ ഭക്ഷ്യ വിലയിലുണ്ടായ കുറവാണ് മൊത്ത വില സൂചികയും താഴാനിടയാക്കിയത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിലപ്പെരുപ്പം സെപ്റ്റംബറില്‍ 5.75 ശതമാനമായാണ് കുറഞ്ഞത്. ആഗസ്റ്റില്‍ ഇത് 8.23 ശതമാനത്തിലായിരുന്നു.  പ്രാഥമിക ഉല്‍പന്നങ്ങളുടെ വിലക്കയറ്റം 4.76 ശതമാനവും ഇന്ധന വിലപ്പെരുപ്പം 5.58 ശതമാനവുമായിരുന്നു. ഉരുളക്കിഴങ്ങിനായിരുന്നു ഏറ്റവുമധികം വിലക്കയറ്റം (73.31 ശതമാനം). ജൂലൈയിലെ മൊത്തവില സൂചിക പണപ്പെരുപ്പം നേരത്തെ 3.55 ശതമാനമെന്ന് കണക്കായിരുന്നത് 3.72 ശതമാനമായിരിക്കുമെന്ന് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2014 നവംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെ മൊത്തവില സൂചിക അനുസരിച്ച് പണപ്പെരുപ്പം പൂജ്യത്തിനു താഴെയായിരുന്നു. ഇതിനുശേഷം ആഗസ്റ്റുവരെ ഉയര്‍ന്നശേഷമാണ് വീണ്ടും കഴിഞ്ഞ മാസം താഴ്ന്നത്.് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ -4.59 ശതമാനമായിരുന്നു വിലക്കയറ്റം. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wholesale prices cool in September
Next Story