മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് മൊത്തവ്യാപാര വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു. ഡിസംബർ മാസത്തിൽ 2.59 ശതമാന മാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ മാസം 0.58 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. കേന്ദ്രസർക്കാറിെൻറ വാണിജ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 13.24 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. നവംബറിൽ ഇത് 11 ശതമാനം മാത്രമായിരുന്നു. ഉള്ളിക്കാണ് വലിയ രീതിയിൽ വില കയറ്റമുണ്ടായത്. 455.8 ശതമാനമാണ് ഉള്ളിയുടെ പണപ്പെരുപ്പ നിരക്ക്.
രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ചര വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഡിസംബറിൽ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്കാണ് ഉയർന്നത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്കിെൻറ ഭാഗത്തുനിന്നും ചില നടപടി ഉണ്ടായെങ്കിലും സവാള വില കുത്തനെ കൂടിയതാണ് തിരിച്ചടിയായത്.
