Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാപാരികൾ വാൾമാർട്ട്​...

വ്യാപാരികൾ വാൾമാർട്ട്​ ഭീഷണിയിൽ

text_fields
bookmark_border
walmart
cancel

ന്യൂ​ഡ​ൽ​ഹി: ഫ്ലി​പ്​​കാ​ർ​ട്ടി​നെ വി​ഴു​ങ്ങി ഒാ​ൺ​ലൈ​ൻ ചി​ല്ല​റ വ്യാ​പാ​ര​ത്തി​ലേ​ക്ക്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ വാ​ൾ​മാ​ർ​ട്ട്​ ക​ട​ന്നു​വ​രു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ലെ ചി​ല്ല​റ വ്യാ​പാ​രി​ക​ളും ചെ​റു​കി​ട, ഇ​ട​ത്ത​രം നി​ർ​മാ​താ​ക്ക​ളും ക​ടു​ത്ത ഭീ​ഷ​ണി​യി​ൽ. 

ബ​ഹു ബ്രാ​ൻ​ഡ്​​ ചി​ല്ല​റ വ്യാ​പാ​ര​ത്തി​​െൻറ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന ഉൗ​ടു​വ​ഴി​യാ​ണ്​ ഇ​ത്ത​ര​മൊ​രു ഇ​ട​പാ​ടി​ലൂ​ടെ വാ​ൾ​മാ​ർ​ട്ട്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഒാ​ൺ​ലൈ​ൻ ചി​ല്ല​റ വ്യാ​പാ​ര​ത്തി​​നു​ള്ള അ​നു​മ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ൾ​മാ​ർ​ട്ട്​ വി​പ​ണി​യി​ൽ വ​ല വി​രി​ക്കു​േ​മ്പാ​ൾ സ്വ​ദേ​ശി ചി​ല്ല​റ വ്യാ​പാ​രം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ത​ള​രും. ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റും യ​ഥേ​ഷ്​​ടം വാ​ൾ​മാ​ർ​ട്ട്​ വ​ഴി വി​റ്റ​ഴി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം ഉ​ൽ​പ​ന്ന നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ന​ടു​വൊ​ടി​യും. ബ​ഹു​ ബ്രാ​ൻ​ഡ്​​ ചി​ല്ല​റ വ്യാ​പാ​ര​ത്തി​ന്​ ഇ​ന്ത്യ​യി​ൽ അ​നു​മ​തി ന​ൽ​കു​ന്ന​തി​നോ​ട്​ മു​മ്പ്​ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ പാ​ർ​ട്ടി​യാ​ണ്​ ബി.​ജെ.​പി. ആ​ർ.​എ​സ്.​എ​സ് തൊ​ഴി​ലാ​ളി, സ്വ​ദേ​ശി പ്ര​സ്​​ഥാ​ന സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പു​മൂ​ലം മ​ൾ​ട്ടി​ബ്രാ​ൻ​ഡി​ൽ വ​ലി​യ ഉ​ദാ​ര​ത​ക്ക്​ ക​ഴി​യാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു മോ​ദി​സ​ർ​ക്കാ​ർ. ഇ​തി​നി​ട​യി​ൽ വാ​ൾ​മാ​ർ​ട്ട്​ തു​റ​ന്ന​ത്​ കു​റു​ക്കു​വ​ഴി​യാ​ണ്.

ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ക്കം വി​ല​യും ഗു​ണ​േ​മ​ന്മ​യും കു​റ​ഞ്ഞ​വ പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി സ​മാ​ഹ​രി​ച്ച്​ ലോ​ക​മെ​മ്പാ​ടും ബി​സി​ന​സ്​ വ​ള​ർ​ത്തു​ന്ന​താ​ണ്​ വാ​ൾ​മാ​ർ​ട്ടി​​െൻറ രീ​തി. ഇൗ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കും അ​വ​ർ എ​ത്തി​ക്കും.  ‘ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ’​മെ​ന്ന മു​ദ്രാ​വാ​ക്യം പൊ​ളി​ച്ചാ​ണ്​ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ മ​റു​നാ​ട​ൻ ക​മ്പ​നി​ക​ൾ​ക്ക്​ വാ​ൾ​മാ​ർ​ട്ട്​ പു​തി​യ അ​വ​സ​രം തു​റ​ക്കു​ന്ന​ത്. 

ഇ​-​കൊ​മേ​ഴ്​​സ്​ ച​രി​​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​പാ​ടാ​യി ഫ്ലി​പ്​​കാ​ർ​ട്ട്​-​വാ​ൾ​മാ​ർ​ട്ട്​ ഉ​ട​മ്പ​ടി ആ​ഘോ​ഷി​ക്ക​പ്പെ​ടു​േ​മ്പാ​ൾ, ഭാ​വി ഭീ​ഷ​ണി​യു​ടെ ആ​ഴം വ്യ​ക്​​ത​മാ​ക്കി ആ​ർ.​എ​സ്.​എ​സി​​െൻറ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ച്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ജാ​ഗ​ര​ൺ മ​ഞ്ച്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ തു​റ​ന്ന ക​ത്ത​യ​ച്ചു. സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ​യും പു​തി​യ ഉ​ട​മ്പ​ടി​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 

ദേ​ശ​താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​തു ചെ​യ്യ​ണ​മെ​ന്ന്​ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഒാ​ർ​മി​പ്പി​ച്ചു. കൃ​ഷി​യും ചി​ല്ല​റ വ്യാ​പാ​ര​വു​മാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ടി​സ്​​ഥാ​നം. പി​ൻ​വാ​തി​ൽ​വ​ഴി ചി​ല്ല​റ വ്യാ​പാ​ര​രം​ഗ​ത്തെ വി​ല​ക്ക്​ മ​റി​ക​ട​ക്കു​ക​യാ​ണ്​ വാ​ൾ​മാ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഇ​ല്ലാ​താ​കും. ചെ​റു​കി​ട​ക്കാ​ർ ഇ​പ്പോ​ൾ​ത​ന്നെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. വാ​ൾ​മാ​ർ​ട്ട്​-​ഫ്ലി​പ്​​കാ​ർ​ട്ട്​ ഇ​ട​പാ​ടി​ൽ പ​ല​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ട്. അ​വ​ർ​ക്ക്​ നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​നും സ്വ​ത്ത്​ മാ​റ്റ​ത്തി​നും അ​നു​മ​തി ന​ൽ​കു​ന്ന​ത്​ ആ​പ​ത്​​ക​ര​മാ​ണെ​ന്ന്​ ജാ​ഗ​ര​ൺ മ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. 

നാ​ലു ​കോ​ടി പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന ഇ​ന്ത്യ​യു​ടെ ചി​ല്ല​റ വ്യാ​പാ​ര​രം​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്ന​താ​ണ്​ പു​തി​യ ഉ​ട​മ്പ​ടി​യെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ൽ​നി​ന്നാ​ണ്​ വാ​ൾ​മാ​ർ​ട്ട്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ക. അ​ത്​ ഇ​ന്ത്യ​യി​ൽ ചെ​ല​വാ​ക്കു​േ​മ്പാ​ൾ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ ത​ക​രു​മെ​ന്ന്​ സി.​പി.​എം മു​ന്ന​റി​യി​പ്പു ന​ൽ​കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walmartFlipkartmalayalam news
News Summary - Walmart Threat For Businessmen - Business News
Next Story