വാൾമാർട്ട് ​സാമ്പത്തിക പ്രതിസന്ധിയിൽ; കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നു

10:53 AM
13/01/2020
wallmart-india

മുംബൈ: കടക്കെണിയിലായ വാൾമാർട്ട്​ ഇന്ത്യ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇതി​​​െൻറ ഭാഗമായി ഇന്ത്യയിലെ ഉയർന്ന എക്​സിക്യൂട്ടിവുമാരിലൊരാളെ വാൾമാർട്ട്​ പിരിച്ചുവിട്ടു. കമ്പനിയിലെ ഗുഡ്​ഗാവ്​ ഓഫീസി​​​െൻറ തലവനെയാണ്​ പിരിച്ചുവിട്ടത്​.

നേരത്തെ വൈസ്​ പ്രസിഡൻറ്​ ഉൾപ്പടെയുള്ള 100ലധികം സീനിയർ എക്​സിക്യൂട്ടീവുമാരെ വാൾമാർട്ട്​ പിരിച്ചുവിട്ടിരുന്നു. കാർഷിക വ്യവസായം, എഫ്​.എം.സി.ജി തുടങ്ങിയവയുടെ ചുമതലയുണ്ടായിരുന്നവർക്കാണ്​ പണി പോയത്​. മുംബൈയിലെ പ്ലാൻറ്​ അടച്ചുപൂട്ടാനും ഇന്ത്യയിൽ പുതിയ സ്​റ്റോറുകൾ തുടങ്ങുന്നത്​ നിർത്തിവെക്കാനും വാൾമാർട്ട്​ തീരുമാനിച്ചിട്ടുണ്ട്​. 

ഇന്ത്യയിലെത്തി ഒരു ദശകം കഴിഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ വാൾമാർട്ടിന്​ സാധിച്ചിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, എത്ര പേരെയാണ്​ ഒഴിവാക്കുന്നതെന്നോ അടച്ചു പൂട്ടുന്ന സ്​റ്റോറുകളുടെ എണ്ണത്തെ കുറിച്ചോ വാൾ​മാർട്ട്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നല്ല സേവനം ജനങ്ങൾക്ക്​ നൽകാനുള്ള ശ്രമങ്ങൾ തുടരും. ഇതിനായി കമ്പനിയുടെ ഘടനയിൽ ആവശ്യ​െമങ്കിൽ മാറ്റം വരുത്തുമെന്ന്​ വാൾമാർട്ട്​ ഇന്ത്യ വക്​താവ്​ പറഞ്ഞു.

Loading...
COMMENTS