കുടിശ്ശിക വൈകാതെ നൽകുമെന്ന്​ വോഡഫോൺ-​െഎഡിയ; ക​മ്പ​നി അ​ട​​ക്കാ​നു​ള്ള​ത്​ 53,000 കോ​ടി

23:13 PM
15/02/2020
vodafone-idea

ന്യൂ​ഡ​ൽ​ഹി: ഏ​താ​നും ദി​വ​സ​ത്തി​ന​കം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക തു​ക അ​ട​ച്ചു​തീ​ർ​ക്കു​മെ​ന്ന്​ വോ​ഡ​ഫോ​ൺ-​ഐ​ഡി​യ ക​മ്പ​നി അ​റി​യി​ച്ചു. ക​മ്പ​നി പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വ​മു​ണ്ടെ​ങ്കി​ലും കു​ടി​ശ്ശി​ക തു​ക ക​ണ​ക്കാ​ക്കി വ​രു​ക​യാ​ണെ​ന്നും വ​ക്​​താ​വ്​ അ​റി​യി​ച്ചു.

 

ടെ​ലി​കോം ക​മ്പ​നി​ക​ൾ വ​രു​ത്തി​യ കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ​തി​രെ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​ക്ക​കം കു​ടി​ശ്ശി​ക അ​ട​​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റും ഉ​ത്ത​ര​വി​ട്ടു. കു​ടി​ശ്ശി​ക​യു​ടെ ഒ​രു ഭാ​ഗം വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ ന​ൽ​കു​മെ​ന്ന്​ ഭാ​ര​തി എ​യ​ർ​ടെ​ൽ അ​റി​യി​ച്ചി​രു​ന്നു. വോ​ഡ​ഫോ​ണി​​െൻറ കു​ടി​ശ്ശി​ക 53,038 കോ​ടി രൂ​പ​യാ​ണ്. എ​യ​ർ​ടെ​ല്ലി​േ​ൻ​റ​ത്​ 35,500 കോ​ടി​യും.

ടെ​ലി​കോം മേ​ഖ​ല സ്വ​കാ​ര്യ​വ​ത്​​ക​രി​ച്ച​പ്പോ​ൾ ലൈ​സ​ൻ​സ്​ ഫീ​സ്​ എ​ന്ന നി​ല​ക്കാ​ണ്​ കേ​ന്ദ്രം ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ തു​ക ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​തു​ക അ​ധി​ക​മാ​ണെ​ന്ന്​ ക​മ്പ​നി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മൊ​ത്ത​വ​രു​മാ​ന​ത്തി​​െൻറ ഒ​രു വി​ഹി​തം(​അ​ഡ്​​ജ​സ്​​റ്റ​ഡ്​ ഗ്രോ​സ്​ റ​വ​ന്യൂ-​എ.​ജി.​ആ​ർ) ഇൗ​ടാ​ക്കാ​ൻ തു​ട​ങ്ങി. ഇ​ത്​ ക​ണ​ക്കാ​ക്കു​ന്ന​തി​ലെ അ​വ്യ​ക്ത​ത മു​ത​ലെ​ടു​ത്താ​ണ്​ ക​മ്പ​നി​ക​ൾ വ​ൻ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്. 

Loading...
COMMENTS