Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിരാൽ വി. ആചാര്യ;...

വിരാൽ വി. ആചാര്യ; കേന്ദ്രബാങ്കിന്‍റെ പരമാധികാരത്തിന്​ വാദിച്ചയാൾ

text_fields
bookmark_border
Viral-Acharya
cancel

മും​ബൈ: കേ​ന്ദ്ര​ബാ​ങ്കി​​​െൻറ സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര​ത്തി​ന്​ വേ​ണ്ടി ശ​ക്​​ത​മാ​യി വാ​ദി​ച്ച വ്യ​ക ്​​തി​യാ​യി​രു​ന്നു രാ​ജി​വെ​ച്ച ആ​ർ.​ബി.​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൽ. വി. ​ആ​ചാ​ര്യ. പ​ണ​പ്പെ​രു​പ്പ​ക ്ക​ണ​ക്കു​ക​ളി​ൽ അ​തി​വി​ദ​ഗ്​​ധ​നാ​യ അ​ദ്ദേ​ഹം ധ​ന​ന​യ അ​വ​ലോ​ക​ന സ​മി​തി​ക​ളി​ലെ വി​മ​ത ശ​ബ്​​ദ​മാ​യു ം അ​റി​യ​പ്പെ​ട്ടു. ‘പാ​വ​ങ്ങ​ളു​ടെ ര​ഘു​റാം രാ​ജ​നാ​ണ്​ താ​ൻ’ എ​ന്നാ​ണ്​ ആ​ചാ​ര്യ ഒ​രി​ക്ക​ൽ സ്വ​യം വി​ശേ​ഷി​പ്പി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ, ഗ​വ​ർ​ണ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​തി​രു​ന്ന പ്ര​ശ​സ്​​ത സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ ര​ഘു​റാം രാ​ജ​ൻ, ഉ​ർ​ജി​ത്​ പ​​ട്ടേ​ൽ എ​ന്നി​വ​രെ​പ്പോ​ലെ യാ​ഥാ​സ്​​ഥി​തി​ക സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്​​തു അ​ദ്ദേ​ഹം.

2018ൽ ​മും​ബൈ​യി​ൽ ആ​ചാ​ര്യ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​മാ​ണ്​​ ആ​ർ.​ബി.​ഐ​യും ഒ​ന്നാം മോ​ദി സ​ർ​ക്കാ​റും ത​മ്മി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ന്ന്​ ഗ​വ​ർ​ണ​റാ​യി​രു​ന്ന ഉ​ർ​ജി​ത്​ പ​​ട്ടേ​ലി​നെ​ക്കൂ​ടി കേ​ൾ​വി​ക്കാ​ര​നാ​ക്കി​യാ​യി​രു​ന്നു സ​ർ​ക്കാ​റി​നെ​തി​രെ ആ​ചാ​ര്യ ആ​ഞ്ഞ​ടി​ച്ച​ത്. ഈ ​രീ​തി​യി​ൽ മു​ന്നോ​ട്ടു ​​േപാ​യാ​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ടു​മെ​ന്ന്, സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന അ​ർ​ജ​ൻ​റീ​ന​യെ ഉ​ദാ​ഹ​ര​ണ​മാ​ക്കി​ അ​ദ്ദേ​ഹം ​പ്ര​സ്​​താ​വി​ച്ച​ത്​ വ​ലി​യ വി​വാ​ദ​മാ​യി.

ആ​ർ.​ബി.​ഐ​യി​ൽ 2020 ജ​നു​വ​രി 20 വ​രെ കാ​ലാ​വ​ധി​യു​ള്ള അ​ദ്ദേ​ഹം വീ​ണ്ടും ന്യൂ​യോ​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല സാ​മ്പ​ത്തി​ക ശാ​സ്​​ത്ര പ്ര​ഫ​സ​ർ പ​ദ​വി​യി​ലേ​ക്ക്​ മ​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യ​യ​നം തു​ട​ങ്ങു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ രാ​ജി​യെ​ന്ന്​ ബാ​ങ്ക്​ മേ​ഖ​ല വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. രാ​ജി​വാ​ർ​ത്ത സ്​​ഥി​രീ​ക​രി​ച്ച ആ​ർ.​ബി.​ഐ അ​ടു​ത്ത മാ​സം 23 വ​രെ ആ​ചാ​ര്യ പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ സ​ഞ്​​ജീ​വ്​ സ​ന്യാ​ൽ പ​ക​രം നി​യ​മി​ത​നാ​കു​മെ​ന്നാ​ണ്​ അ​ഭ്യൂ​ഹം.

ആ​ചാ​ര്യ അ​ട​ക്കം നാ​ല്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രാ​ണ്​ ആ​ർ.​ബി.​ഐ​യി​ൽ ഉ​ള്ള​ത്. സം​ഗീ​ത​ജ്​​ഞ​ൻ കൂ​ടി​യാ​യ ആ​ചാ​ര്യ സ്വ​ന്ത​മാ​യി സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ളു​ടെ സി.​ഡി​യും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbimalayalam newsViral V Acharya
News Summary - Viral V Acharya RBI -Business News
Next Story