Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപണം...

പണം ലഭിക്കുന്നതിനെക്കാൾ ഇന്ത്യക്ക്​ പ്രധാനം എന്നെ തിരിച്ചെത്തിക്കലാണ്​ –മല്യ

text_fields
bookmark_border
vijay-mallya
cancel

ല​ണ്ട​ൻ: വാ​യ്​​പ​യെ​ടു​ത്ത പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തി​നെ​ക്കാ​ൾ ഇ​ന്ത്യ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്​ ത​ന്നെ തി​രി​ച്ച്​ രാ​ജ്യ​ത്ത്​ എ​ത്തി​ക്കു​ന്ന​തി​ലാ​ണെ​ന്ന്​ ല​ണ്ട​നി​ൽ ക​ഴി​യു​ന്ന കി​ങ്​​ഫി​ഷ​ൻ ചെ​യ​ർ​മാ​ൻ വി​ജ​യ്​ മ​ല്യ. ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക്​ തി​ര​ച്ച​യ​ക്കാ​മെ​ന്ന ല​ണ്ട​ൻ കോ​ട​തി വി​ധി​ക്കെ​തി​രെ മേ​ൽ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക്​ ന​ൽ​കി​യ ഇ-​മെ​യി​ൽ അ​ഭി​മു​ഖ​ത്തി​ൽ മ​ല്യ പ​റ​ഞ്ഞു.

വാ​യ്​​​പ​യെ​ടു​ത്ത പ​ണം പ​ലി​ശ​കൂ​ടാ​തെ തി​രി​ച്ച​ട​ക്കാ​മെ​ന്ന്​ 2016ൽ​ത​ന്നെ സു​പ്രീം​കോ​ട​തി​യി​ൽ താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ, വാ​ഗ്​​ദാ​ന​ങ്ങ​ളെ​ല്ലാം നി​ര​സി​ക്കാ​നാ​ണ്​ ബാ​ങ്കു​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശം. മ​റി​ച്ചാ​യാ​ൽ കു​റ്റ​മാ​രോ​പി​ക്കാ​ൻ സി.​ബി.​െ​എ​ക്കും എ​ൻ​ഫോ​ഴ്​​സ്​​മ​െൻറി​നും ക​ഴി​യാ​തെ വ​രും. ഇ​പ്പോ​ൾ ത​​െൻറ ആ​സ്​​തി​യെ​ച്ചൊ​ല്ലി ബാ​ങ്കു​ക​ളും എ​ൻ​ഫോ​ഴ്​​സ്​​മ​െൻറും ത​ർ​ക്ക​ത്തി​ലാ​യ​തി​നാ​ലാ​ണ്​ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യെ ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്​​ഥ​ക​ൾ അ​റി​യി​ച്ച​ത്. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ, കോ​ട​തി​ക്കു​ത​ന്നെ ആ​സ്​​തി​ക​ൾ വി​റ്റ്​ ബാ​ങ്കു​ക​ൾ​ക്ക്​ പ​ണം ന​ൽ​കാ​മെ​ന്നും മ​ല്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newslondon court
News Summary - Vijaya mallaya statement-Kerala news
Next Story