വിജയ് മല്യ മൂന്നാം വിവാഹത്തിന്; വധു പിങ്കി ലൽവാനി
text_fieldsന്യൂഡൽഹി: കോടികളുടെ ബാങ്കുവായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട് ലണ്ടനിൽ കഴിയുന്ന മദ്യരാജാവ് വിജയ്മല്യ വീണ്ടും വിവാഹത്തിലേക്ക്. ഇത്തവണ കാമുകി പിങ്കി ലൽവാനിയെയാണ് ജീവിതസഖിയാക്കുന്നത്. മുൻ എയർഹോസ്റ്റസാണ് പിങ്കി. മല്യയുടെ വിമാന കമ്പനിയിൽ 2011ൽ ൈഫ്ലറ്റ് അറ്റൻഡൻറായി ജോലിയിൽ പ്രവേശിച്ചതു മുതൽ തുടങ്ങിയതാണ് പ്രണയം.
മല്യയുടെ ജീവിതം പ്രശ്നസങ്കീർണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്. ഇരുവരും അടുത്തിെടയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് കയറ്റിയയക്കാനുള്ള കേസിൽ ലണ്ടനിലെ െവസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ മല്യ ഹാജരായേപ്പാൾ പിങ്കിയുമുണ്ടായിരുന്നു.
രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം ’80കളിലായിരുന്നു. 1993ൽ രേഖയെ വിവാഹം െചയ്തു. രണ്ടു ബന്ധങ്ങളിലായി മൂന്നു മക്കൾ. സിദ്ധാർഥ്, ലീന, ടാന്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
