ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന് വിജയ് മല്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് താൻ ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന വാദവുമായി മദ്യവ്യവസായി വി ജയ് മല്യ. കിങ്ഫിഷർ എയർലൈൻസാണ് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്. കിങ്ഫിഷർ എയർലൈൻസ് തകർന്നതോടെയാണ് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചയുണ്ടായതെന്നും മല്യ ട്വീറ്റ് ചെയ്തു.
വായ്പയെടുത്ത തുക ബാങ്കുകളിൽ തിരിച്ചടക്കാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മല്യയുടെ പുതിയ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. തനിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ സുപ്രീംകോടതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.
2016ലാണ് എസ്.ബി.െഎ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 9000 കോടി വായ്പയെടുത്ത് വിജയ് മല്യ ഇന്ത്യ വിട്ടത്. യു.കെയിലുള്ള മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
