പണം തിരിച്ചടക്കാം; ദയവായി സ്വീകരിക്കൂ -മല്യ

10:36 AM
05/12/2018
VijayMallya

ലണ്ടൻ: ബാങ്കിൽ നിന്നെടുത്ത പണം തിരിച്ചടക്കാമെന്നും ബാങ്ക് ഇത് സ്വീകരിക്കണമെന്നും വിവാദ മദ്യവ്യവസായി വിജയ്​ മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. 

ഏവിയേഷൻ ടർബിൻ എണ്ണയുടെ വില കൂടിയതോടെയാണ് കിങ്ഫിഷർ എയർലൈൻസ് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായത്. ബാങ്കിൽ നിന്നെടുത്ത പണം മുഴുവൻ നഷ്ടമായി. 100 ശതമാനം പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തതാണ്. ദയവ് ചെയ്ത് സ്വീകരിക്കൂ -മല്യ ട്വീറ്റ് ചെയ്തു.

ബാങ്കിലെ പണം തിരിച്ചടക്കാതെ താൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈകോടതിക്ക് മുമ്പിലുള്ള തന്‍റെ ഒത്തുതീർപ്പ് വാഗ്ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. 

 മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41 ലക്ഷം ഇക്വിറ്റി ഒാഹരികൾ വാങ്ങരുതെന്ന്​ ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു​. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഒാഹരികൾ വിൽക്കാൻ കടം തിരിച്ച്​ പിടിക്കുന്നതിനുള്ള ട്രിബ്യൂണൽ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്കൂടാതെ വി​ദേ​ശ നാ​ണ​യ വി​നി​മ​യ നി​യ​ന്ത്ര​ണ നി​യ​മം (ഫെ​റ) ലം​ഘി​ച്ചു​വെ​ന്ന കേ​സി​ൽ  മ​ല്യ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്നു. 

Loading...
COMMENTS