ചന്ദ കൊച്ചാറിന്റെ ഫ്ലാറ്റ് ഇടപാടിലും വിഡിയോകോണിന് പെങ്കന്ന്
text_fieldsമുംബൈ: വിഡിയോകോണിന് 3250 കോടി രൂപ വായ്പ നൽകിയതിന് ആരോപണം നേരിടുന്ന െഎ.സി.െഎ.സി.െഎ ബാങ്ക് ചെയർപേഴ്സൺ ചന്ദ കൊച്ചാറിനെതിരെ മറ്റൊരു വെളിപ്പെടുത്തൽകൂടി. ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റിലുള്ള കൊച്ചാറിെൻറ കുടുംബ വസതി ഇടപാടിലും വിഡിയോകോണിന് പങ്കുള്ളതായാണ് കണ്ടെത്തൽ. കടം എഴുതിത്തള്ളിയതിന് പ്രതിഫലമായി ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാർ വിഡിയോകോണിൽനിന്ന് കമ്പനി ഉടമാവകാശം സ്വീകരിച്ചത് കണ്ടെത്തിയ ‘ദി ഇന്ത്യൻ എക്സ്പ്രസ് ’ പത്രമാണ് പുതിയ വിവരവും പുറത്തുവിട്ടത്. വായ്പ വിവാദത്തിൽ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാർ അവധിയിലാണ്.
90കളുടെ മധ്യത്തിലാണ് ചർച്ച്ഗേറ്റിലെ സി.സി.െഎ ചാേമ്പഴ്സിലെ ഫ്ലാറ്റ് കൊച്ചാർ കുടുംബം വാങ്ങുന്നത്. ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറും അദ്ദേഹത്തിെൻറ സഹോദരൻ രാജീവ് കൊച്ചാറും ഉടമകളായ ക്രഡൻഷ്യൽ ഫിനാൻസ് കമ്പനിയാണ് ഫ്ലാറ്റ് വാങ്ങിയത്. എന്നാൽ, പിന്നീട് നടന്ന ഇടപാടുകളിലാണ് വിഡിയോകോണിെൻറ പങ്ക് പ്രകടമാകുന്നത്. 96-97 കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവത്തനം നിർത്തിവെച്ച ഇൗ കമ്പനിയിൽ 2001ൽ വിഡിയോകോണും ഒാഹരി ഉടമകളായി.
വിഡിയൊകോണുമായുള്ള ഇടപാടിൽ ക്രഡൻഷ്യൽ ഫിനാൻസ് നൽകാനുള്ള പണത്തിന് പകരമായി ഫ്ലാറ്റിെൻറ പൂർണ അവകാശം വിഡിയൊകോണിെൻറ നിർദേശപ്രകാരം ഉപ കമ്പനിയായ ക്വാളിറ്റി അപ്ലയൻസസ് വാങ്ങി. എന്നാൽ, 2010ൽ അന്നത്തെ വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ദീപക് കൊച്ചാർ ക്വാളിറ്റി അപ്ലയൻസസിൽനിന്ന് ഫ്ലാറ്റ് വീണ്ടും സ്വന്തമാക്കുകയായിരുന്നു. വിപണി നിരക്കിൽ കുറഞ്ഞ് ഫ്ലാറ്റ് ഇടപാട് നടന്നത് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. ക്രഡൻഷ്യൽ, ക്വാളിറ്റി അപ്ലയൻസ് കമ്പനി ഉടമകളുടെ മൊഴിയെടുത്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
