30 അമേരിക്കൻ ഉൽപന്നങ്ങൾക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് ഇന്ത്യ പിൻവലിച്ചു
text_fieldsമുംബൈ: സ്റ്റീൽ-അലുമിനിയം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനത്തിൽ പ്രതിഷേധിച്ച് 30 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവ് ഇന്ത്യ പിൻവലിച്ചു. മോേട്ടാർ സൈക്കിളുകൾ, ഇരുമ്പ്-സ്റ്റീൽ ഉൽപനങ്ങൾ, ബോറിക് ആസിഡ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന ഇളവാണ് ഇന്ത്യ പിൻവലിച്ചത്.
പല ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ സർക്കാർ ലോകവ്യാപാര സംഘടനയെ അറിയിച്ചിട്ടുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും അധിക നികുതി ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനം പല രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. യു.എസിൽ ഇറക്കുമതി ചെയ്യുന്ന സ്റ്റീലിെൻറ നാല് ശതമാനവും അലുമിനിയത്തിെൻറ മൂന്ന് ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്.
ഇൗ വർഷം ആദ്യമാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലും അലുമിനിയത്തിനും യഥാക്രമം 25, 10 ശതമാനം നികുതി ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. കാനഡ, മെക്സികോ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.