കെ.കെ.ആർ ജിയോയിൽ 11,367 കോടി നിക്ഷേപിക്കും

09:43 AM
22/05/2020
jio

മുംബൈ: യു.എസിലെ സ്വകാര്യ നിക്ഷേപക സ്ഥാപനമായ കെ.കെ.ആർ 11,367 കോടി റിലയൻസ്​ ജിയോയിൽ നിക്ഷേപിക്കും. കഴിഞ്ഞ നാലാഴ്​ചക്കിടയിലെ ജിയോയിലെ അഞ്ചാമത്തെ നിക്ഷേപമാണിത്​. ഇതോടെ ജിയോയിലെ ആകെ നിക്ഷേപം 78,562 കോടിയായി ഉയർന്നു. കെ.കെ.ആറി​​െൻറ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്​.

പുതിയ ഇടപാടിലൂടെ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനിമൂല്യം 5.61 ലക്ഷം കോടിയായും ഉയർന്നു. 2.32 ശതമാനം ഓഹരികളാണ്​ കെ.കെ.ആർ വാങ്ങുക. ജിയോയുടെ 9.99 ശതമാനം ഓഹരികൾ വാങ്ങി ഫേസ്​ബുക്കാണ്​ കമ്പനിയിലെ നിക്ഷേപത്തിന്​ തുടക്കമിട്ടത്​. 43,574 കോടി രൂപയാണ്​ ഫേസ്​ബുക്ക്​ ജിയോയിലിറക്കിയത്​​. 

ടെക്​ കമ്പനിയായ സിൽവർ ലേക്ക്​ 5,665.75 കോടി രൂപയാണ്​ ജിയോയിൽ നിക്ഷേപിച്ചത്​. മെയ്​ എട്ടിന്​ യു.എസ്​ ഇക്വുറ്റി സ്ഥാപനമായ വിസ്​റ്റ 11,367 കോടിയും മെയ്​ 17 ജനറൽ അറ്റ്​ലാറ്റിക്​ 6,598 കോടിയും നിക്ഷേപിച്ചു. 

Loading...
COMMENTS