Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിലയൻസ്​ ജിയോയിൽ...

റിലയൻസ്​ ജിയോയിൽ വീണ്ടും നിക്ഷേപം; ഇക്കുറി ക്വാൽകോം

text_fields
bookmark_border
jio-ambani.
cancel

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോയിൽ വീണ്ടും നിക്ഷേപം. യു.എസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വാൽകോമാണ്​ ജി​േയായിൽ ഇക്കുറി നിക്ഷേപം നടത്തിയത്​. 730 കോടി രൂപക്ക്​ 0.15 ശതമാനം ഓഹരിയാണ്​ ക്വാൽകോം വാങ്ങിയത്​. 13ാമത്തെ കമ്പനിയാണ്​ ജിയോയിൽ ഇപ്പോൾ നിക്ഷേപം നടത്തുന്നത്​.

ഫേസ്​ബുക്ക്​, ഇൻറൽ ഇൻ എന്നിവക്ക്​ ശേഷം ജിയോയിൽ നിക്ഷേപം നടത്തുന്ന യു.എസ്​ വമ്പൻമാരാണ്​ ക്വാൽകോം. കഴിഞ്ഞ 12 ആഴ്​ചക്കിടെ 25.24 ശതമാനം ഓഹരിയാണ്​ ജിയോ വിൽപന നടത്തിയത്​. 118,318.45 കോടിയാണ്​ ഓഹരി വിൽപനയിലൂടെ റിലയൻസ്​ സ്വരൂപിച്ചത്​.

43,574 കോടിക്ക്​ ഫേസ്​ബുക്ക്​ ജിയോയിലെ 9.99 ശതമാനം ഓഹരിയാണ്​ വാങ്ങിയത്​. ഇതിന്​ പുറമേ ജനറൽ അറ്റ്​ലാൻറിക്​, കെ.കെ.ആർ, സൗദി സ്വർണ വെൽത്ത്​ ഫണ്ട്​, അബുദാബി സ്​റ്റേറ്റ്​ ഫണ്ട്​,  സൗദി അറേബ്യ പി.ഐ.എഫ്​, ഇൻറൽ എന്നീ കമ്പനികളും​ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു​. ലോകത്തെ പ്രധാന മൊബൈൽ കമ്പനികളെല്ലാം ഉപയോഗിക്കുന്ന സ്​നാപ്​ഡ്രാഗൺ ചിപ്​സെറ്റ്​ നിർമിക്കുന്നത്​ ക്വാൽകോമാണ്​. 5 ജി ​വയർലെസ്​ ടെക്​നോളജിയുടെ വികസനത്തിനുൾപ്പടെ ​ക്വാൽകോം പണമിറക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjiomukesh ambanimalayalam newsQualcomm
News Summary - US 5G Giant Qualcomm Invests in Reliance Jio After Facebook and Intel-India news
Next Story