യുണിടെക് സർക്കാർ ഏറ്റെടുക്കുന്നതിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് കമ്പനിയായ യുണിടെക് സർക്കാർ ഏറ്റെടുക്കണമെന്ന കമ്പനി നിയമ ട്രിബ്യൂണലിെൻറ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഡിസംബർ എട്ടിലെ ട്രിബ്യൂണലിെൻറ ഉത്തരവ് സ്റ്റേ ചെയ്തത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കമ്പനി നിയമ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡിസംബർ എട്ടിനാണ് യുണിടെക്കിെൻറ എട്ട് ഡയറക്ടർമാരെ ട്രിബ്യൂണൽ അയോഗ്യരാക്കിയത്. ഫണ്ടുകളിലെ ക്രമക്കേടുകൾ, ദുർഭരണം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു നടപടി. കമ്പനിയിൽ 10 സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കാൻ കേന്ദ്രസർക്കാറിനും ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ കമ്പനി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
അതേ സമയം, കേസ് സംബന്ധിച്ച് കമ്പനി നിയമ ട്രിബ്യൂണിലിനെ സമീപിച്ചിട്ടില്ലെന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.
