Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടക്കാല കേന്ദ്ര...

ഇടക്കാല കേന്ദ്ര ബജറ്റ്​ ഫെബ്രുവരി ഒന്നിന്​

text_fields
bookmark_border
jaitly
cancel

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ്​ നേരിടാനൊരുങ്ങുന്ന മോദി സർക്കാറി​​െൻറ അവസാന ബജറ്റ്​ ഫെബ്രുവരി ഒന്നിന്​ പാർലമ​െൻറിൽ അവതരിപ്പിക്കും. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ്​ തയാറാക്കുന്ന ജോലി തുടങ്ങിയതായി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അറിയിച്ചു. വിവിധ മന്ത്രാലയങ്ങളിൽനിന്ന്​ നിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്​. ഉരുക്ക്​, വൈദ്യുതി, ഹൗസിങ്​, നഗര വികസനം ഉൾപ്പെടെ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്​ഥരുമായി കഴിഞ്ഞമാസം ധനമന്ത്രാലയം ചർച്ച നടത്തി. ബജറ്റ്​ തയാറാക്കൽ ആരംഭിക്കുന്നതി​​െൻറ ഭാഗമായി ഡിസംബർ മൂന്നുമുതൽ ധനമന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത്​​ ​േബ്ലാക്കിലേക്ക്​ മാധ്യമപ്രവർത്തകർക്ക്​ പ്രവേശനം വിലക്കും. അരുൺ ജെയ്​റ്റ്​ലിയുടെ തുടർച്ചയായ ആറാമത്തെ ബജറ്റായിരിക്കും ഇത്​. ​ബജറ്റ്​ അവതരണം ഫെബ്രുവരി അവസാനത്തോടെയായിരുന്നത്​ അരുൺ ജെയ്​റ്റ്​ലിയാണ്​ നേര​േത്തയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union govtmalayalam newsInterim Budget
News Summary - Union govt Interim Budget -India News
Next Story