Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി കുടിശ്ശിക: ...

ജി.എസ്​.ടി കുടിശ്ശിക:  കൈമലർത്തി കേന്ദ്രം 

text_fields
bookmark_border
ജി.എസ്​.ടി കുടിശ്ശിക:  കൈമലർത്തി കേന്ദ്രം 
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ജി.​എ​സ്.​ടി ന​ഷ്​​ട​പ​രി​ഹാ​ര കു​ടി​ശ്ശി​ക സ​മീ​പ​ഭാ​വി​യി​ലെ​ങ്ങും ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കേ​ന്ദ്രം. പാ​ർ​ല​മ​െൻറി​​െൻറ കൂ​ടി​യാ​ലോ​ച​ന സ​മി​തി മു​മ്പാ​കെ ധ​ന​കാ​ര്യ സെ​​ക്ര​ട്ട​റി അ​ജ​യ്​ ഭൂ​ഷ​ൺ പാ​​ണ്ഡെ​യാ​ണ്​ കൈ​മ​ല​ർ​ത്തി​യ​ത്. ജി.​എ​സ്.​ടി വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​ന്​ നി​ല​വി​ലു​ള്ള അ​നു​പാ​തം വെ​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കു​ടി​ശ്ശി​ക ന​ൽ​കാ​ൻ ക​ഴി​യു​ന്ന സ്​​ഥി​തി കേ​ന്ദ്ര​ത്തി​നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

നി​കു​തി വ​രു​മാ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വാ​ണ്​ കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.  പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി മാ​സ​ങ്ങ​ളാ​യി കു​ടി​ശ്ശി​ക​യാ​യി തു​ട​രു​ന്ന കാ​ര്യം സ​മി​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മാ​ർ​ച്ച്​ വ​രെ​യു​ള്ള കു​ടി​ശ്ശി​ക​യാ​ണ്​ ഇ​തു​വ​രെ തീ​ർ​ന്നി​ട്ടു​ള്ള​ത്. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി ആ​ദ്യ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന വ​രു​മാ​ന ന​ഷ്​​ടം കേ​ന്ദ്രം നി​ക​ത്തി കൊ​ടു​ക്കു​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ.

2017 ജൂ​ലൈ ഒ​ന്നി​നാ​ണ്​ ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​ത്. ജി.​എ​സ്.​ടി വ​രു​മാ​ന​ത്തി​ൽ 14 ശ​ത​മാ​നം വ​രെ വാ​ർ​ഷി​ക വ​ള​ർ​ച്ച ഉ​ണ്ടാ​വു​മെ​ന്ന ക​ണ​ക്കി​ലാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു മാ​സം കൂ​ടു​േ​മ്പാ​ഴാ​ണ്​ ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. ജൂ​ലൈ അ​വ​സാ​നി​ക്കു​േ​മ്പാ​ഴും ന​ഷ്​​ട​പ​രി​ഹാ​ര സെ​സി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​ൻ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗം നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newsindia newsUnion government
News Summary - Union Finance Secretary Says Centre in No Position to Pay GST Dues to States: Report-Business news
Next Story