Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേന്ദ്ര ബജറ്റും...

കേന്ദ്ര ബജറ്റും ആദായനികുതിയും  

text_fields
bookmark_border
കേന്ദ്ര ബജറ്റും ആദായനികുതിയും  
cancel


ശമ്പളവരുമാനക്കാർക്ക് സ്​റ്റാൻഡേർഡ് ഡിഡക്​ഷൻ ആയി 40,000 രൂപയുടെ കിഴിവ് ലഭിക്കും. 2005–06 ലെ യൂനിയൻ ബജറ്റിൽ അന്നത്തെ ധനമന്ത്രി പി. ചിദംബരം ആണ് ശമ്പളക്കാർക്ക് ലഭിച്ചിരുന്ന ഈ ആനുകൂല്യം നിർത്തലാക്കിയത്. പക്ഷേ 40,000 രൂപയുടെ ഇളവ് എന്ന് പേരുണ്ടെങ്കിലും നിലവിലുള്ള രണ്ട് നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. 15,000 രൂപവരെയുള്ള മെഡിക്കൽ ചെലവുകൾക്ക് ലഭിച്ചിരുന്ന ആനുകൂല്യവും 19,200 രൂപ വരെ ലഭിച്ചിരുന്ന ട്രാൻസ്​പോർട്ടേഷൻ അലവൻസുമാണ്​ നിർത്തലാക്കിയത്​. ഫലത്തിൽ 5800 രൂപയുടെ ആനുകൂല്യമാണ് ശമ്പളവരുമാനക്കാർക്ക് ലഭിക്കുക. 

നിലവിൽ മൂന്നു ശതമാനം മാത്രമുണ്ടായിരുന്ന സെസ്​ നാലു ശതമാനമാക്കിയതോടെ ലഭിക്കുന്ന ഇളവ് തുലോം തുച്ഛം. 40,000 രൂപ സ്​റ്റാൻഡേർഡ് ഡിഡക്​ഷൻ അനുവദിക്കുന്നതുമൂലം നികുതിവരുമാനത്തിൽ 8000 കോടിയുടെ വരുമാനനഷ്​ടം ഉണ്ടാവും എന്ന് ധനകാര്യമന്ത്രി പ്രസ്​താവിച്ചിട്ടുണ്ടെങ്കിലും സെസ്​ വർധനയിലൂടെ 11,000 കോടിരൂപയുടെ അധികവരുമാനം ലഭിക്കുമെന്നും കണക്കുകൾ കാണിക്കുന്നു. എന്നാൽ ഉയർന്ന ശമ്പളവരുമാനം ഉള്ള നികുതിദായകർക്ക് ഫലത്തിൽ നികുതിവർധന ഉണ്ടാകും. ഉദാഹരണത്തിന് 2016–17ൽ 20 ലക്ഷം രൂപ വാർഷിക ശമ്പളം ഉള്ള വ്യക്​തിയുടെ നികുതി ട്രാൻസ്​പോർട്ടേഷനും മെഡിക്കൽ അലവൻസിനും ശേഷം വരുന്നത് സെസുൾപ്പെടെ 4,14,307 രൂപയാണ്. (4,02,240 രൂപ നികുതിയും 12,067 രൂപ സെസും) എന്നാൽ , ഇതേ വ്യക്​തിക്ക് 2017–18ൽ സ്​റ്റാൻഡേർഡ് ഡിഡക്​ഷൻ ലഭിക്കുമ്പോൾ നികുതിതുക സെസുൾപ്പെടെ 4,16,520 രൂപയായി (400500 രൂപ നികുതി 16020 സെസ്സ്) വരുന്നതായി കാണാം. അതായത് ഫലത്തിൽ 2213 രൂപ നികുതിയിനത്തിൽ അധികം നൽകേണ്ടിവരുന്നുണ്ട്. 

ശമ്പളവരുമാനക്കാർക്ക് ഈ ആനുകൂല്യം നൽകാൻ ധനകാര്യമന്ത്രി ഒരു കാരണവും ബജറ്റ്പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. 2015–16 സാമ്പത്തികവർഷത്തിൽ 1.89 കോടി ശമ്പള വരുമാനക്കാർ അടച്ച ആദായനികുതി 1.44 ലക്ഷം കോടിരൂപ ആയിരുന്നു. അതായത് ശരാശരി ശമ്പളക്കാരൻ 76,306 രൂപ ആദായനികുതി അടച്ചു. എന്നാൽ 1.88കോടി ബിസിനസുകാരും െപ്രാഫഷനലുകളുംകൂടി അടച്ച മൊത്തം ആദായനികുതി 48,000 കോടി മാത്രമായിരുന്നു. അതായത് ശരാശരി ബിസിനസുകാരൻ അടച്ച നികുതി വെറും 25,753 രൂപ മാത്രമാണ്. അതുകൊണ്ടാണ് ശമ്പളവരുമാനക്കാർക്ക് ഈ സ്​റ്റാൻഡേർഡ്​ ഡിഡക്​ഷൻ  ആനുകൂല്യം നൽകിയത​ത്രെ! 
മുതിർന്നപൗരന്മാർക്കു 
വേണ്ടി പലിശക്ക് 
നികുതിഒഴിവ് 

60 വയസ്സുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ബാങ്കിൽനിന്നും പോസ്​റ്റ്​ ഓഫിസുകളിൽനിന്നും ഉള്ള നിക്ഷേപങ്ങൾക്ക് ​ലഭിക്കുന്ന പലിശക്ക് 50,000 രൂപവരെ 80 ടി.ടി.ബി വകുപ്പനുസരിച്ച് നികുതി ഒഴിവുണ്ട്. ഇതിൽ സഹകരണബാങ്കിൽ നിന്നും ലഭിക്കുന്ന പലിശയും ഉൾപ്പെടുത്താം. ഇൗ പലിശക്ക്​ േസ്രാതസ്സിൽ നികുതി പിടിക്കില്ല. നിലവിൽ എല്ലാവർക്കും സേവിങ്​സ്​​ അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിയ്ക്ക് 80 ടി.ടി.എ വകുപ്പ് അനുസരിച്ച് 10,000 രൂപ നികുതി ഒഴിവ് ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇനി ഇത് മുതിർന്ന പൗരന്മാർക്ക് ലഭിക്കില്ല. 
മെഡിക്ലെയിംപോളിസി
80ഡി വകുപ്പനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ്​​ പോളിസികൾക്ക് നിലവിലുണ്ടായിരുന്ന 30,000 രൂപയുടെ കിഴിവ് 50,000 രൂപയാക്കി വർധിപ്പിച്ചു. 
ചികിത്സാ​െചലവുകൾക്ക്
60 വയസ്സുകഴിഞ്ഞ മുതിർന്നപൗരന്മാർക്ക് ക്രിട്ടിക്കൽ ഇൽനെസ്​ എന്നുവിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങൾക്കുവേണ്ടി ​െചലവാകുന്ന തുകക്ക്​ 60,000 രൂപയുടെയും 80 കഴിഞ്ഞവർക്ക് വേണ്ടി ​െചലവാക്കുന്ന രൂപക്ക്​ 80,000 രൂപയുടെയും കിഴിവുകൾ ലഭിച്ചിരുന്നു. ഇത് എല്ലാ മുതിർന്ന പൗരന്മാർക്കും ഒരുപോലെ ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. 

ഓഹരിയുടെ ദീർഘകാല മൂലധനനേട്ടത്തിന് 
നിലവിൽ ഓഹരികളുടെ ദീർഘകാല മൂലധനനേട്ടത്തിന് സെക്യൂരിറ്റീസ്​ ട്രാൻസാക്​ഷൻ ടാക്സ്​ അടച്ചിട്ടുണ്ടെങ്കിൽ നികുതി ഒഴിവുണ്ടായിരുന്നു. ഓഹരികൾ ഒരു വർഷത്തിൽകൂടുതൽ കൈവശം വെച്ചാലാണ് ദീർഘകാലം എന്നുപറയുന്നത്. എന്നാൽ പുതിയ ബജറ്റ് അനുസരിച്ച് ലക്ഷംരൂപയിൽ കൂടുതൽ ഓഹരിയിൽനിന്നും ദീർഘകാലമൂലധനനേട്ടം ഉണ്ടായാൽ 10 ശതമാനം നികുതി നൽകണം. 

ഹ്രസ്വകാലനേട്ടത്തിന് 15 ശതമാനം നിരക്കിലാണ് നികുതി. ഇക്വിറ്റി ഓറിയൻറഡ് മ്യൂച്വൽഫണ്ടുകളുടെ യൂനിറ്റുകൾക്കും ഇൗ നികുതി ബാധകമാണ്. ദീർഘകാല ഓഹരികളുടെ വിൽപനയിൽ മൊത്തം 3,67,000 കോടിയുടെ മൂലധനനേട്ടം ഉണ്ടാവുമെന്നും ഇതിൽ ഭൂരിഭാഗവും കോർപറേറ്റ് സ്​ഥാപനങ്ങളും എൽ.എൽ.പികളും ആണ് സ്വന്തമാക്കുന്നത് എന്നും സർക്കാർ കണക്കുകൂട്ടുന്നു. ഇത് കോർപറേറ്റുകളെയുംമറ്റും കൂടുതൽ ആദായം ലഭിക്കുന്ന ഒാഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ ഉത്സുകരാക്കും എന്നും ഇത് ഉൽപാദനമേഖലയെ ബാധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. അതിനാലാണ് ഈ നികുതിയെന്ന്​ ധനമന്ത്രി പറയുന്നു. 

മൂലധനനേട്ടം കണക്കാക്കുമ്പോൾ 2018 ജനുവരി 31 ലെ ഓഹരികളുടെ വിലയാണ് അടിസ്​ഥാനവിലയായി കണക്കാക്കേണ്ടത്. ഹോൾഡിങ്​ കാലാവധി കണക്കുകൂട്ടുന്നത് വാങ്ങിയ തീയതിതന്നെ വെച്ചാണ്. 

പൊതുവായി 
1. 80 പി വകുപ്പനുസരിച്ച് 100 കോടിയിൽ താഴെ വിറ്റുവരവുള്ള കാർഷിക കമ്പനികൾക്കും കോഓപറേറ്റിവ്സൊസൈറ്റികൾക്കും ഉണ്ടാവുന്ന 100 ശതമാനം ലാഭവും നികുതിയിൽ നിന്നും ഒഴിവ് ഉള്ളതാക്കിയിട്ടുണ്ട്. അംഗങ്ങളുടെ കൈയിൽ നിന്നായിരിക്കണം കാർഷികവിളകൾ വാങ്ങേണ്ടത്. 

2. 2015–16 സാമ്പത്തികവർഷത്തിൽ 50 കോടിരൂപയിൽ താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് നികുതി നിരക്ക് 25 ശതമാനം ആയിരുന്നു. 2016–17ൽ ഇത് 250 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള കമ്പനിക്ക് എന്നാക്കി ഈ വർഷം മുതൽ 25 ശതമാനം നിരക്കിൽ നികുതി ഈടാക്കാൻ വ്യവസ്​ഥചെയ്തിട്ടുണ്ട്. നിലവിൽ 50 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് 30 ശതമാനം ആയിരുന്നു നികുതിനിരക്കുകൾ. 

3. ധർമസ്​ഥാപനങ്ങൾക്ക്: ​​സ്രോതസ്സിൽ നികുതി പിടിക്കേണ്ട അവസരങ്ങളിൽ ധർമസ്​ഥാപനങ്ങൾ അവ പിടിക്കാതെ നടത്തുന്ന പണമിടപാടുകൾ ധർമസ്​ഥാപനങ്ങൾ ചാരിറ്റബിൾ കാര്യങ്ങൾക്ക് ​െചലവാക്കിയതായി കണക്കാക്കില്ല. അതുപോലെ തന്നെ 10,000 രൂപയിൽ കൂടുതൽ കാഷായി നടത്തുന്ന ​െചലവുകളും ധർമപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണക്കാക്കുകയില്ല. അങ്ങനെ വരുമ്പോൾ പ്രസ്​തുത തുകക്ക്​ നികുതി അടക്കേണ്ടതായി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxunion budgetarun jaitilyMalayalam news0
News Summary - Union budget and income tax-Business news0
Next Story