കേന്ദ്ര ബജറ്റ്: ശനിയാഴ്ച ഓഹരി വിപണി പ്രവർത്തിക്കും
text_fieldsന്യൂഡൽഹി: ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമലാ സീതാരാമൻ തൻെറ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ശനിയ ാഴ്ചയാണ് ഇക്കുറി ബജറ്റ് ദിവസം. ശനിയാഴ്ചകളിൽ ഓഹരി വിപണിക്ക് അവധിയാണെങ്കിലും ബജറ്റായതിനാൽ ഫെബ്രുവരി ഒന്നിന് വിപണി തുറന്ന് പ്രവർത്തിക്കും. ബി.എസ്.ഇയിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ബി.എസ്.ഇക്കൊപ്പം എൻ.എസ്.ഇയും ശനിയാഴ്ച പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും മറ്റ് ദേശീയ അവധി ദിനങ്ങളിലും ഓഹരി വിപണി പ്രവർത്തിക്കാറില്ല.
2020ലെ പൊതുബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി യോഗങ്ങളാണ് വിളിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് രാജ്യത്ത് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
