Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനേപ്പാൾ ഭൂപടം...

നേപ്പാൾ ഭൂപടം പണികൊടുത്തത്​ പതഞ്​ജലിക്ക്​; ട്വിറ്ററിൽ ബോയ്​കോട്ട്​ പതഞ്​ജലി തരംഗം

text_fields
bookmark_border
നേപ്പാൾ ഭൂപടം പണികൊടുത്തത്​ പതഞ്​ജലിക്ക്​; ട്വിറ്ററിൽ ബോയ്​കോട്ട്​ പതഞ്​ജലി തരംഗം
cancel

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട്​ ഇന്ത്യയിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ തിരിച്ചടിയേറ്റ് ബാബാ രാംദേവി​​െൻറ പതഞ്ജലി. പതഞ്ജലിയുടെ സി.ഇ.ഒ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയായതിനാൽ സമൂഹമാധ്യമങ്ങളിൽ ‘ബോയ്ക്കോട്ട് പതഞ്ജലി’ എന്ന ഹാഷ് ടാഗ്​ തരംഗമാവുകയാണ്​. പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും ബാലകൃഷ്​ണയുടെ പേരിലാണ്​.  ഇന്ത്യൻ നിർമിത വസ്​തുക്കളുടെ പ്രചരണത്തില്‍ മുൻപന്തിയിലുള്ള പതഞ്ജലിക്കെതിരെ വിദേശ കുത്തക കമ്പനികളുടെ തന്ത്രപരമായ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇൗ ഭൂപടം നേപാൾ പാർലമ​െൻറ്​ അംഗീകരിച്ചതിന് പിന്നാലെ പതഞ്ജലിക്കെതിരെ വിവിധ കോണുകളിൽനിന്നും ആക്രമണം നടക്കുന്നതായി ബാലകൃഷ്ണ പറഞ്ഞു​. 

കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ തകര്‍ക്കാനുള്ള  ശ്രമമാണ് ഇതിനു പിന്നിലെന്നും ബാലകൃഷ്ണ ആ​രോപിക്കുന്നു. ഇന്ത്യയുടെ വിശാലമായ ആയുര്‍വ്വേദ പാരമ്പര്യത്തെ കോവിഡ്​ മഹാമാരിക്കെതിരെ ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്​. ആയുഷ് മന്ത്രാലയത്തി​​െൻറ നിര്‍ദ്ദേശങ്ങള്‍​ അനുസരിച്ചുകൊണ്ടാണ്​ ഗവേഷണങ്ങള്‍ നടത്തുന്നതെന്നും ബാലകൃഷ്ണ അറിയിച്ചു. 

നേപ്പാൾ അതിർത്തി പ്രശ്​നവുമായി ബന്ധപ്പെട്ടുള്ള പ്രശ്​നങ്ങൾ നേരിടേണ്ടത് ഇന്ത്യൻ സര്‍ക്കാരാണ്. നേപ്പാള്‍ സ്വദേശിയായത്​ കൊണ്ട്​  ഇന്ത്യയില്‍ പതഞ്ജലിക്കെതിരെ നടക്കുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india nepalnepal mapindia vs nepal
News Summary - Twitter Trends #BoycottPatanjali
Next Story