Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇരട്ട പ്രഹരം: റീടെയിൽ...

ഇരട്ട പ്രഹരം: റീടെയിൽ പണപ്പെരുപ്പം ഉയർന്നു; വ്യവാസായിക ഉൽപാദനം ഇടിഞ്ഞു

text_fields
bookmark_border
retail-inflation
cancel

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ കരകയറാൻ ശ്രമിക്കുന്ന സമ്പദ്​വ്യവസ്ഥക്ക്​ ഇരട്ട പ്രഹരം. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്​തൃ പണപ്പെരുപ്പം മൂന്ന്​ വർഷത്തെ ഉയർന്ന നിരക്കിലെത്തി. 5.54 ശതമാനമാണ്​ റീടെയിൽ പണപ്പെരുപ്പ നിരക്ക്​. 2016ന്​ ശേഷം ഇതാദ്യമായാണ്​ പണ​െപ്പരുപ്പം ഇത്രയും ഉയരുന്നത്​.

ഒക്​ടോബറിൽ നാല്​ ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യോൽപന്നങ്ങളുടെ വില ഉയർന്നതാണ്​ പണപ്പെരുപ്പവും ഉയരാൻ കാരണം. ഭക്ഷ്യോൽപ്പന്നങ്ങളുടെ വില 10.01 ശതമാനത്തിൻെറ ഉയർച്ചയാണ്​ രേഖപ്പെടുത്തിയതെന്ന്​ എൻ.എസ്​.ഒ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും.

വ്യാവസായികോൽപാദനം -3.8 ശതമാനമായാണ്​ കുറഞ്ഞത്​. ഊർജം, ഖനനം എന്നീ മേഖലകളിലെ ഇടിവാണ്​ വ്യാവസായിക ഉൽപാദനത്തെ സ്വാധീനിച്ചത്​. നിർമാണ മേഖലയിലും തിരിച്ചടിയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsretail inflationmalayalam newsIndustrial Production
News Summary - Twin Shocks for Economy: Retail Inflation Spikes to Three-year H-igh, Industrial Production Shrinks by -3.8%-Business news
Next Story