Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 10:23 AM IST Updated On
date_range 2 Aug 2019 10:23 AM ISTഏലം കുതിപ്പ് തുടരുന്നു; ശരാശരി വിലയും മേലോട്ട്
text_fieldsbookmark_border
കട്ടപ്പന: ഏലക്കയുടെ ശരാശരി വിലയും 4000 പിന്നിട്ടു. മാസം മുമ്പ് ഉയർന്ന വില 6000ത്തിൽ എത്തിയിരുന്നു. അന്ന് ശരാശരി വില 3301 മാത്രമായിരുന്നു. ഇപ്പോൾ എത്ര മോശം ഏലക്കക്കും കുറഞ്ഞത് 4000 രൂപ കിട്ടും. ശരാശരി വിലയിലെ നേട്ടം കർഷകർക്ക് കിട്ടും. പുറ്റടി സ്പൈസസ് പാർക്കിൽ സുഗന്ധഗിരി ട്രേഡിങ് എജൻസീസ് ബുധനാഴ്ച നടത്തിയ ലേലത്തിലാണ് കൂടിയ വില 5006ഉം ശരാശരി വില 4036.91 രൂപയും എത്തിയത്.
ചരിത്രത്തിൽ ആദ്യമായി ഉയർന്ന വില 6000 രൂപ ലഭിച്ചത് ജൂൺ 29നായിരുന്നു. അതിനു ഒരാഴ്ച മുമ്പ് വണ്ടൻമേട് മാസ് ഏജൻസീസ് നടത്തിയ ഇ-ലേലത്തിൽ വില കിലോക്ക് 5734 രൂപവരെ എത്തിയിരുന്നു. വിലയിെല കുതിപ്പ് കർഷകർ സ്വപ്നത്തിൽപോലും കണ്ടതല്ല. അത്ര ഉയരത്തിലാണ് വില. ഉൽപാദനത്തിെല വൻ ഇടിവാണ് വിലക്കുതിപ്പിനു പ്രധാന കാരണം. പ്രളയവും വേനലും സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉൽപാദനം മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത ഉൽപാദന സീസൺ ആരംഭിക്കാൻ ഒരു മാസംകൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാൽ വിളവെടുപ്പ് ആരംഭിച്ചാലും ഡിമാൻഡിനനുസരിച്ച ഏലക്ക വിപണിയിൽ എത്താൻ വഴിയില്ല.
ദൗർലഭ്യ സൂചനകളെ തുടർന്ന് ദീപാവലി സീസൺ മുന്നിൽ കണ്ടാണ് ഉത്തരേന്ത്യൻ വ്യാപാരികൾ ഉയർന്ന വില ക്വാട്ട് ചെയ്തത്. വ്യാപാരികളുടെ മത്സരമാണ് വില ഉയർത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.
വില കുതിെച്ചങ്കിലും കർഷകർക്ക് അത് പ്രയോജനം ലഭിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ശരാശരി വിലയിലെ വർധന കൃഷിക്കാരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story