Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനാം മുന്നോട്ട്​; ഇരുൾ...

നാം മുന്നോട്ട്​; ഇരുൾ നീങ്ങും, നല്ല നാളുകൾ വരും 

text_fields
bookmark_border
നാം മുന്നോട്ട്​; ഇരുൾ നീങ്ങും, നല്ല നാളുകൾ വരും 
cancel
camera_alt??????????? ???????

ക​ണ്ണൂ​ർ: ഇ​പ്പോ​ഴ​ത്തെ ഇ​രു​ൾ​മാ​റി ന​ല്ല നാ​ളു​ക​ൾ വ​രു​മെ​ന്ന്​ ടോ​പ്​​കോ ജ്വ​ല്ല​റി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ടോ​പ്​​കോ അ​സീ​സ്. പ്ര​തീ​ക്ഷ​യു​ടെ നാ​ളു​ക​ൾ ത​ന്നെ​യാ​ണ്​ വ​രാ​നി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വ്യ​ക്​​തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​യു​ണ്ടാ​കാ​റു​ണ്ട്. അ​തു​പോ​ലെ സ​ർ​ക്കാ​റി​നും രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​തൊ​ക്കെ അ​തി​ജീ​വി​ക്കാ​റു​മു​ണ്ട്. അ​തു​പോ​ലെ​​യു​ള്ള പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴ​ത്തേ​തും.

കു​റ​ച്ചു​കാ​ലം പി​ടി​ക്കു​മെ​ങ്കി​ലും ഇ​തും മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തി​നാ​ൽ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ജ്വ​ല്ല​റി മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും കാ​ത്തി​രി​ക്കു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ൽ ത​ന്നെ​യാ​ണ്​ ടോ​പ്​​കോ ഗ്രൂ​പ്പും. രോ​ഗ​ങ്ങ​ളാ​യാ​ലും ദു​ര​ന്ത​ങ്ങ​ളാ​യാ​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്​ വ്യാ​പാ​ര മേ​ഖ​ല​യെ​യാ​ണ്. ഇ​പ്പോ​ഴും അ​തു​ത​ന്നെ​യാ​ണ്​ സ്​​ഥി​തി. ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ വ്യാ​പാ​ര​മേ​ഖ​ല ആ​കെ പ്ര​തി​സ​ന്ധി​യി​ലാ​യി. വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കാ​ത്ത​ത്​ ജ്വ​ല്ല​റി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്ന്​ ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റി​​െൻറ സ​ഹ​ക​ര​ണം കൂ​ടി​യേ​തീ​രൂ.

സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്. അ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കും കി​ട്ട​ണം. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും സ​ർ​ക്കാ​ർ സ​ഹാ​യം ഉ​ണ്ടാ​ക​ണം. സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ലെ മീ​ഡി​യേ​റ്റ​റാ​ണ്​ വ്യാ​പാ​രി​ക​ൾ. ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​കു​തി സ്വ​രൂ​പി​ച്ച്​ സ​ർ​ക്കാ​റി​ന്​ കൊ​ടു​ക്കു​ക​യാ​ണ്​ വ്യാ​പാ​രി​ക​ൾ ചെ​യ്യു​ന്ന​ത്. ഇ​തി​ന്​ സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ൾ​ക്ക്​ പ്ര​തി​ഫ​ലം ത​ര​ണം.

ക​സ്​​റ്റ​മേ​ഴ്​​സി​നെ ബോ​ധ​വ​ത്​​ക​രി​ച്ചാ​ണ്​ നി​കു​തി വാ​ങ്ങി​ക്കു​ന്ന​ത്. അ​താ​ണ്​ സ​ർ​ക്കാ​റി​നെ ഏ​ൽ​പ്പി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സ​ർ​ക്കാ​റി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ​നി​ന്നും വേ​ണ്ട സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല. വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളി​ലും സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ പ​തി​യു​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newstopco azees
News Summary - topco azees -business news
Next Story