Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഒാഫീസർക്ക്​ സി.ബി.​െഎയുടെ സമൻസ്​

text_fields
bookmark_border
നീരവ്​ മോദിയുടെ ഫിനാൻഷ്യൽ ഒാഫീസർക്ക്​ സി.ബി.​െഎയുടെ സമൻസ്​
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പിൽ ഉൾപ്പെട്ട വജ്രവ്യാപാരി നീരവ്​ മോദിയുടെ ചീഫ്​ ഫിനാൻഷ്യൽ ഒാഫീസറോട്​ ചോദ്യം ​െചയ്യലിന്​ ഹാജരാകണമെന്ന്​ സി.ബി.​െഎ. ഫിനാൻഷ്യൽ ഒാഫീസർ രവി ഗുപ്​തക്കാണ്​ സി.​ബി.​െഎയു​െട സമൻസ്​ ലഭിച്ചത്​. 

നീരവ്​ മോദിയുടെ സ്​ഥാപനമായ ഫയർ സ്​റ്റാർ ഇൻറർ നാഷണലി​​െൻറ മുതിർന്ന ഉദ്യോഗസ്​ഥൻ വിപുൽ അംബാനിയെയും മറ്റു ഉദ്യോഗസ്​ഥരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്​തിരുന്നു. കൂടാതെ നീരവ്​ മോദിക്ക്​ അനധികൃതമായി ജാമ്യപത്രം നൽകിയ കേസിൽ 11 പി.എൻ.ബി ഉദ്യോഗസ്​ഥരെയും ചോദ്യം ചെയ്​തിരുന്നു. 

തട്ടിപ്പ്​ നടന്ന പി.എൻ.ബിയുടെ മുംബൈ ബ്രാഡി ഹൗസ്​ ശാഖ സി.ബി.​െഎ അടച്ചു പൂട്ടിയിരിക്കുകയാണ്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Top Nirav Modi Executive To Be Questioned By CBI - Business News
Next Story