വ്യാപാര യുദ്ധം സഹായിക്കുക സാംസങിനെ; ആപ്പിൾ മേധാവിയുടെ വാദത്തോട്​ യോജിച്ച്​ ട്രംപ്​

21:27 PM
20/08/2019
tim-cook-trump

വാഷിങ്​ടൺ: യു.എസ്​-ചൈന വ്യാപാര യുദ്ധം സഹായിക്കുക സാംസങ്ങിനെയാണെന്ന ആപ്പിൾ മേധാവി ടിം കുക്കിൻെറ വാദത്തോട്​ യോജിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ടിം ​കുക്കുമായി നടന്ന കൂടിക്കാഴ്​ചക്ക്​ ശേഷമായിരുന്നു ട്രംപിൻെറ പ്രതികരണം. 

താരിഫുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ടിം കുക്കുമായി ചർച്ച ചെയ്​തു. വ്യാപാര യുദ്ധം സാംസങ്ങിന്​ ഗുണമാകുമെന്ന അദ്ദേഹത്തിൻെറ വാദത്തിൽ കഴമ്പുണ്ട്​. ദക്ഷിണകൊറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംസങ്ങിന്​ താരിഫിൻെറ പ്രശ്​നങ്ങൾ വരില്ലെന്നും ട്രംപ്​ പ്രതികരിച്ചു.

ആപ്പിളിൻെറ ഉൽപന്നങ്ങ​െളല്ലാം അസംബിൾ ചെയ്യുന്നത്​ ചൈനയിലാണ്​. ചൈന അധിക തീരുവ ചുമത്തിയതോടെ 10 ശതമാനം നികുതി ആപ്പിൾ അധികമായി നൽകണം. ഇതോടെ ഉൽപന്ന വില മൂന്ന്​ ശതമാനം വർധിപ്പിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു. വില വർധന നിലവിൽ വന്നതോടെ ആപ്പിൾ ഉൽപന്നങ്ങളുടേയും വില 100 ​ഡോളർ കൂടിയിരുന്നു.

Loading...
COMMENTS