Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനിരോധനം മറികടക്കാൻ...

നിരോധനം മറികടക്കാൻ പുതു വഴിയുമായി ടിക്​ ടോക്​

text_fields
bookmark_border
tiktok-23
cancel

ബീജിങ്​: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിരോധിച്ചതിന്​ പിന്നാലെ ഇത്​ മറികടക്കാൻ പുതിയ നീക്കവുമായി ടിക്​ ടോക്​. കമ്പനിയുടെ ഉടമസ്ഥരായ ബെറ്റ്​ഡൻസാണ്​ ഇതിനായുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ടുവെന്നാണ്​ റിപ്പോർട്ടുകൾ​. പുതിയ ആളുകളെ ഉൾപ്പെടുത്തി ടിക്​ ടോക്​ ബോർഡ്​ പുനഃസംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.

ഇതിനൊപ്പം ചൈനക്ക്​ പുറത്ത്​ ടിക്​​ ടോകിന്​ മാത്രമായി പുതിയ ആസ്ഥാനം കണ്ടെത്താനും കമ്പനി തീരുമാനിച്ചതായാണ്​ വിവരം. നിലവിൽ ടിക്​ ടോകിന്​ മാത്രമായി ആസ്ഥാനമില്ല. ബെറ്റ്​ഡാൻസി​​െൻറ ബെയ്​ജിങ്ങിലെ കേന്ദ്രത്തിലിരുന്നാണ്​ ടിക്​ ടോകി​​െൻറ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്​. 

ഈ രീതിക്ക്​ മാറ്റം വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ലോസ്​ ആഞ്ചലസ്​, ന്യൂയോർക്ക്​, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളി​ൽ എതെങ്കിലുമൊന്ന്​ ടിക്​ ടോകി​​െൻറ ആസ്ഥാനമാവും. ജീവനക്കാരുടേയും, കലാകാരൻമാരുടേയും, സഹ ഉടമസ്ഥരുടേയും താൽപര്യങ്ങൾക്ക്​ മുൻഗണന നൽകുമെന്ന്​ ടിക്​ ടോക്​ മാനേജ്​മ​െൻറ്​ അറിയിച്ചിട്ടുണ്ട്​. നേരത്തെ ടിക്​ ടോക്​ നിരോധിക്കുന്നത്​ പരിഗണിക്കുകയാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞിരുന്നു. ടിക്​ ടോകിന്​ ഏറ്റവും കൂടുതൽ ഉപയോക്​താക്കളുള്ള ഇന്ത്യ ആപ്പ്​ നിരോധിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newstik tokApp Ban
News Summary - TikTok Considers Big Changes to Distance Itself From China-Business news
Next Story