ഫോ​ബ്​​സ്​ സമ്പന്ന പ​ട്ടി​ക​യി​ൽ മൂ​ന്ന്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

22:36 PM
07/06/2019
forbes-list
ജയശ്രീ, നേഹ, നീരജ

ന്യൂ​യോ​ർ​ക്​:  സ്വ​ന്ത​മാ​യി സം​രം​ഭം തു​ട​ങ്ങി ധ​നി​ക​രാ​യ ലോകത്തെ 80 സ്​​ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രും. ഫോ​ബ്​​സ്​  മാഗസിൻ ആണ്​ പ​ട്ടി​ക പു​റ​ത്തു​വി​ട്ടത്​. അ​രി​സ്​​റ്റ നെ​റ്റ്​​വ​ർ​ക്​ ഉ​ട​മ ജ​യ​ശ്രീ ഉ​ള്ളാ​ൾ, ഐ.​ടി ക​ണ്‍സ​ള്‍ട്ടി​ങ്, ഔ​ട്ട്‌​സോ​ഴ്‌​സി​ങ് ക​മ്പ​നി​യാ​യ സി​ൻ​റ​ൽ സ​ഹ​സ്​​ഥാ​പ​ക നീ​ര​ജ സേ​ഥി, കോ​ൺ​ഫ്ലു​വ​ൻ​റ്​ ക​മ്പ​നി ഉ​ട​മ നേ​ഹ ന​ർ​ക്കേ​ദ്​ എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ൽ സ്​​ഥാ​നം പി​ടി​ച്ച​ത്.

മേ​ൽ​ക്കൂ​ര നി​ർ​മാ​ണ രം​ഗ​ത്തെ അ​തി​കാ​യ​ന്മാ​രാ​യ എ.​ബി.​സി സ​പ്ലൈ​യു​ടെ മേ​ധാ​വി ഡ​യാ​ന ഹ​െൻറി​ക്​​സ്​ ആ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. 18ാംസ്​​ഥാ​നം നേ​ടി​യ ജ​യ​ശ്രീ​യു​ടെ ആ​സ്​​തി 140 കോ​ടി ഡോ​ള​റാ​ണ്.23ാമ​താ​യി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച സേ​ഥി​യു​ടെ ആ​സ്​​തി 100 കോ​ടി ഡോ​ള​റാ​ണ്. 60ാമ​താ​​ണ്​ നേ​ഹ. 36 കോ​ടി ഡോ​ള​റാ​ണ്​ ആ​സ്​​തി. 

Loading...
COMMENTS