നിരാശജനകം
text_fieldsആദ്യവർഷം കേരളത്തെ സംബന്ധിച്ച് നിരാശജനകമാണ്. മുന്നൊരുക്കമില്ലാതെ, കമ്പ്യൂട്ടർ ശൃംഖല രൂപപ്പെടുത്താതെ കേന്ദ്രം നടപ്പാക്കിയപ്പോൾ കേരളത്തിന് ലഭിക്കേണ്ട ഗുണഫലം ലഭിച്ചിട്ടില്ല.
നോട്ട് നിരോധനം ഗ്രാമീണ മേഖലയിൽ കടുത്ത ആഘാതമുണ്ടാക്കി. ചെറുകിട വ്യാപാര- വ്യവസായങ്ങൾ പൂട്ടേണ്ടി വന്നു. ജി.എസ്.ടിയും ദൂഷ്യം ചെയ്തു. എന്നാൽ, കേരളത്തിെൻറ ശക്തമായ ഇടപെടലുകളിലൂടെ ചെറുകിട വ്യാപാര-വ്യവസായ മേഖലകളിൽ ജി.എസ്.ടിയുടെ ആഘാതം കുറക്കാൻ കഴിഞ്ഞു. ഒരു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാര-വ്യവസായങ്ങൾക്ക് കോമ്പോസിഷൻ വ്യവസ്ഥയിൽ ഒരു ശതമാനം നികുതി അടച്ചാൽ മതി. ഇതു ചെറുകിട മേഖലക്ക് വലിയ ആശ്വാസമാണ്.
നികുതി വരുമാനം കുറഞ്ഞു
20 ശതമാനം നികുതി വളർച്ച നിരക്കാണ് പ്രതീക്ഷിച്ചത്. ഇതു ലഭിച്ചിട്ടില്ല. ജി.എസ്.ടി അടിസ്ഥാനപരമായി പ്രാപ്യസ്ഥാന നികുതിയാണ്. മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഉപഭോഗം നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് കൂടുതൽ നികുതി വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പാക്കി രണ്ടു മാസം കഴിഞ്ഞപ്പോൾതന്നെ നികുതി നിരക്കിൽ വലിയ കുറവുവരുത്തുകയുണ്ടായി. പ്രധാന ഉപഭോഗ വസ്തുക്കളുടെ നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചു. കേരളം 14.5 ശതമാനം വാറ്റ് നികുതി ഈടാക്കിയ സ്ഥാനത്ത് സംസ്ഥാന നികുതി ഒമ്പത് ശതമാനത്തിലേക്ക് താഴ്ന്നു. മാത്രമല്ല, കൃത്യമായ നികുതി റിട്ടേൺ നിർദേശിക്കപ്പെട്ടിട്ടില്ല. വ്യാപാരികൾ ലളിതമായ ഒരു റിട്ടേൺ മാത്രമാണ് ഫയൽ ചെയ്യുന്നത്. ഇതുമൂലം അവർ അടയ്ക്കുന്ന നികുതിയുടെ കൃത്യത ഉറപ്പുവരുത്താൻ കഴിയുന്നില്ല. ഇ-വേബിൽ പരിശോധനക്ക് കമ്പ്യൂട്ടർ സൗകര്യം നടപ്പായി വരുന്നതേയുള്ളൂ. ഇത്തരം പ്രശ്നങ്ങൾ പ്രതീക്ഷിത നികുതി വളർച്ചയെ സാരമായി ബാധിച്ചു. എന്നാൽ, ജി.എസ്.ടി കമ്പ്യൂട്ടർ ശൃംഖല പൂർണമാകുന്നതോടെ ഉയർന്ന നികുതി വളർച്ചയിലേക്ക് പോകുമെന്നാണ് പ്രതീക്ഷ.
ആൻറി േപ്രാഫിറ്റിയറിങ്
അതോറിറ്റി
ജി.എസ്.ടി നിയമത്തിൽ ആൻറി േപ്രാഫിറ്റിയറിങ് അതോറിറ്റി രൂപവത്കരിക്കപ്പെട്ടത് കേരളത്തിെൻറ സമ്മർദം മൂലമാണ്. എന്നാൽ, പ്രതീക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനം അതോറിറ്റിയിൽനിന്ന് ഉണ്ടായിട്ടില്ല. പൊതുജനം ഇതിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് അജ്ഞരാണ്. നടപടി ക്രമം ലഘൂകരിക്കാനും ഫലപ്രദമാക്കുവാനും കേരളം ഇടപെടും.
ജി.എസ്.ടി നടപ്പാക്കിയശേഷം രണ്ടുതവണ വിശദ സർവേ നടത്തി. ജി.എസ്.ടിയുടെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറ്റം ചെയ്യപ്പെടാത്ത കേസുകൾ കേന്ദ്ര അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സംസ്ഥാനതലത്തിൽ ആൻറി േപ്രാഫിറ്റിയറിങ് അതോറിറ്റിയുടെ സ്ക്രീനിങ് കമ്മിറ്റി മാത്രമാണ് പ്രവർത്തിക്കുന്നത്.
ഭാവിയിൽ നികുതി വെട്ടിപ്പ് കുറയും
ജി.എസ്.ടി പൂർണമായി നടപ്പാക്കിയാൽ നികുതി വെട്ടിപ്പ് കുറയുമെന്നാണ് പ്രതീക്ഷ. ഇതിന് ആദ്യമായി വ്യാപാരികൾ ഫയൽ ചെയ്യേണ്ട റിട്ടേണുകളിൽ കൃത്യത വരുത്തണം. വരുന്ന ജി.എസ്.ടി കൗൺസിലാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വ്യാപാരികളുടെ കൊടുക്കൽ വാങ്ങലുകൾ കൃത്യമായി രേഖപ്പെടുത്തുന്ന റിട്ടേൺ ഫയൽ ചെയ്യുന്നതോടെ ഇ-വേ ബിൽ കൃത്യമായ പരിശോധനക്ക് വിധേയമാക്കാൻ കഴിയും. ഇതിലൂടെ നികുതി വെട്ടിപ്പ് കുറക്കാം.
കിേട്ടണ്ടത് കിട്ടുന്നില്ല
ദ്വൈമാസാടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നുണ്ട്. എന്നാൽ, പൂർണ റിട്ടേൺ വ്യാപാരികൾ ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ കേരളത്തിന് അവകാശപ്പെട്ട തുക പൂർണമായും ലഭിെച്ചന്ന് പറയാനാകില്ല. ജി.എസ്.ടിയുടെ 80,000 കോടിയോളം രൂപ സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകാനുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനം കേന്ദ്രത്തിന് പരാതി നൽകിയിട്ടുണ്ട്.
ഉള്ളത് മെച്ചപ്പെടണം
കോർപറേറ്റ് സംഘടനകളും കേന്ദ്ര സർക്കാറും ഒട്ടേറെ പരിഷ്കാരം നിർദേശിക്കുന്നു. പഞ്ചസാരക്ക് സെസ്, ഡിജിറ്റൽ ഇടപാടുകൾക്ക് ഇൻസെൻറിവ് തുടങ്ങിയ പലതിനെയും നാം എതിർക്കുകയാണ്. കേരളം പൊതുവിൽ എടുക്കുന്ന സമീപനം നിലവിലുള്ള ജി.എസ്.ടി സമ്പ്രദായം പ്രാവർത്തികമാക്കുക എന്നതാണ്. അതിെൻറ ഫലം പരിശോധിച്ച് ആകാം പരിഷ്കാരം. ലോക്സഭാ െതരഞ്ഞെടുപ്പിൽ സംസ്ഥാന അധികാരം പ്രധാന അജണ്ടയായി ഉയർത്താനാണ് കേരളം പരിശ്രമിക്കുന്നത്.
പെേട്രാൾ - ഡീസൽ
പെേട്രാളിയം ഉൽപന്നങ്ങളുടെ വില കുറക്കാൻ ആദ്യം ചെയ്യേണ്ടത് കേന്ദ്ര സർക്കാർ വർധിപ്പിച്ച 200 മുതൽ 300 ശമതാനം നികുതി വർധന ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിെൻറ തനതു നികുതി വരുമാനത്തിൽ വലിയ പങ്കാണ് പെേട്രാൾ - ഡീസൽ നികുതിയിൽനിന്ന് ലഭിക്കുന്നത്. കൃത്യമായ നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണ് സംസ്ഥാന നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
