Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഓഹരി വിപണിയിൽ ഇപ്പോൾ...

ഓഹരി വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കാമോ?

text_fields
bookmark_border
ഓഹരി വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കാമോ?
cancel

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി ആറ്​ ശതമാനമാണ്​ ഇടിഞ്ഞത്​. 2018 സെപ്​തംബറിന്​ ശേഷം ഇതാദ്യമായാണ്​ ഓഹരി വിപണി ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്​. നിഫ്​റ്റി 11,000 പോയിൻറിന്​ താഴെ പോകുമെന്ന പ്രവചനങ്ങൾ വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിൽ വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കുന്നത്​ ഉചിതമാവുമോ​യെന്നാണ്​ നിക്ഷേപകരുടെ മനസിലുയരുന്ന ചോദ്യം.

മറ്റുള്ളവർ ആഗ്രഹിക്കു​േമ്പാൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടു​േമ്പാൾ ആഗ്രഹിക്കുയെന്ന വാരൻ ബഫറ്റി​​െൻറ വാക്കുകൾക്ക് ഓഹരി വിപണിയി​ പ്രസക്​തിയുണ്ട്​. ഓഹരി വിപണിയിൽ നിന്ന്​ ആദായം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ നിക്ഷേപിക്കാൻ പറ്റിയ സമയമാ​ണി​െതന്ന്​ ചില വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

ഓഹരി വിപണിയുടെ തകർച്ച എത്രനാൾ തുടരുമെന്ന്​ പ്രവചിക്കാനാവില്ലെന്നാണ്​ കൊട്ടക് സെക്യൂരിറ്റി ​സീനിയർ വൈസ്​ പ്രസിഡൻറ്​ ശ്രീകാന്ത്​ ചവാൻ പറയുന്നത്​. നിഫ്​റ്റിയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പണത്തി​​െൻറ പകുതി ഇപ്പോൾ നിക്ഷേപിക്കുക. നിഫ്​റ്റി 11,000 പോയിൻറിലെത്തു​േമ്പാൾ ബാക്കി പകുതിയും വിപണിയിലിറക്കുക.

ദീർഘകാല നിക്ഷേപകർക്ക്​ ഓഹരി വിപണിയിൽ പണമിറക്കാൻ പറ്റിയ സമയമാണിതെന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ. 2003ൽ സാർസ്​, 2016ൽ സിക്ക എന്നിങ്ങനെയുള്ള സാംക്രമിക രോഗങ്ങളുണ്ടായപ്പോഴും വിപണിയിൽ തകർച്ചയുണ്ടായിരുന്നു. അന്ന്​ ഒാഹരി വിപണിയിൽ നിക്ഷേപിച്ചവർ നേട്ടമുണ്ടാക്കുകയും ചെയ്​തിരുന്നുവെന്ന്​ ഐ.സി.ഐ.സി.ഐ ഡയറക്​ട്​ റിസേർച്ച്​ തലവൻ പങ്കജ്​ പാണ്ഡ പറഞ്ഞു. അതേ രീതിയിൽ വൈകാതെ തന്നെ വിപണി തിരിച്ചു കയറുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsshare marketsensexniftymalayalam news
News Summary - Thinking of deploying Rs 100,000 in market-Business news
Next Story