കുതിപ്പിലും കിതച്ച്​ ഈ ഓഹരികൾ

11:48 AM
21/09/2019

ബംഗളൂരു: വെള്ളിയാഴ്​ച റെക്കോർഡ്​ നേട്ടമാണ്​ ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടായത്​. 1,921 പോയിൻറ്​ നേട്ടമാണ്​ സെൻസെക്​സിൽ കൈവരിച്ചത്​. നിഫ്​റ്റിയും 569 പോയിൻറ്​ നേട്ടമുണ്ടാക്കി. കുതിപ്പിലും ചില ഓഹരികൾ നേട്ടമുണ്ടാക്കിയില്ല. ഇൻഫോസിസ്​, ടി.സി.എസ്​, ടെക്​ മഹീന്ദ്ര എന്നിവയാണ്​ വിപണിയുടെ കുതിപ്പിലും കിതച്ച ഓഹരികൾ​. 

13.40 രൂപ കുറഞ്ഞ്​ 1.63 ശതമാനം നഷ്​ടത്തോടെ 807.30 രൂപയിലാണ്​ ഇൻഫോസിസ്​ വ്യാപാരം അവസാനിപ്പിച്ചത്​. മറ്റൊരു ഐ.ടി ഭീമനായ ടെക്​ മഹീന്ദ്ര 3.35 രൂപ നഷ്​ടം രേഖപ്പെടുത്തി 700 രൂപയിൽ​ ക്ലോസ്​ ചെയ്​തു. 32.95 രൂപ നഷ്​ടത്തിലാണ്​ ടി.സി.എസും വ്യാപാരം അവസാനിപ്പിച്ചത്​. 

അതേസമയം, മറ്റൊരു ഐ.ടി കമ്പനിയായ വിപ്രോയുടെ ഓഹരികൾ നേട്ടം രേഖപ്പെടുത്തി. കോർപ്പറേറ്റ്​ നികുതിയിൽ ഇളവ്​ അനുവദിച്ചതോടെയാണ്​ ഇന്ത്യൻ ഓഹരി വിപണി കുതിച്ചത്​. 

Loading...
COMMENTS