ടി.സി.എസി​െൻറ രണ്ടാം പാദ ലാഭത്തിൽ 23 ശതമാനം വർധന

18:31 PM
11/10/2018
tcs

ന്യൂഡൽഹി: രാജ്യത്തെ മുൻനിര ​െഎ.ടി കമ്പനികളിലൊന്നായ ടി.സി.എസി​​െൻറ രണ്ടാം പാദ ലാഭത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ലാഭത്തിൽ 22.7 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. 7,901 കോടിയാണ്​ കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്​ 6,646 കോടിയായിരുന്നു ലാഭം.

2017 സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ വരുമാനവും ഉയർന്നിട്ടുണ്ട്​. 36,854 കോടിയാണ്​ കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത്​ 30,541 കോടിയായിരുന്നു.

ഒാഹരിയൊന്നിന്​ നാല്​ രൂപ ഡിവിഡൻറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്​. രൂപയുടെ മൂല്യമിടിയുന്നത്​ ഉൾപ്പടെയുള്ള പ്രതിസന്ധികൾക്കിടെയാണ്​ ടി.സി.എസ്​ മികച്ച ലാഭം ഉണ്ടാക്കിയിരിക്കുന്നത്​.

Loading...
COMMENTS