Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅനിൽ അംബാനിക്ക്...

അനിൽ അംബാനിക്ക് നികുതിയിളവ്; റഫാലുമായി ബന്ധമില്ല -കേന്ദ്ര സർക്കാർ

text_fields
bookmark_border
RAFAL ANIL AMBANI-India News
cancel

ന്യൂഡല്‍ഹി: റഫാല്‍ പോർവിമാന ഇടപാട്​ തീരുമാനത്തിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക്​ ഫ്രാന്‍സ് നികുതിയിളവ് നൽകിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര സർക്കാർ. അംബാനിക്ക്​ നികുതിയിളവ്​ ലഭിച്ചതിൽ​ റഫാൽ കരാറുമായി ബന്ധമില്ലെന്ന്​ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. റഫാല്‍ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു.

അനില്‍ അംബാനിയുടെ കമ്പനിക്ക്​ ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അനിൽ അംബാനിയും ഫ്രഞ്ച്​ പ്രതിരോധമന്ത്രി ജീൻ ​​ഡ്രിയാ​​​​​െൻറ ഓഫീസും തമ്മിലുള്ള കൂടിക്കാഴ്​ചക്ക്​ ശേഷമാണ് ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്​. ഇടപാട്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ'യാണ് റിപ്പോര്‍ട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsanil ambanirafale dealmalayalam news
News Summary - Tax Waiver For Anil Ambani Center Government-Kerala News
Next Story