മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് ടാറ്റ ഗ്രൂപ്പ് ഇന്ന് യോഗം ചേരും. ടാറ്റ ഗ്രൂപ്പിെൻറ ഒാഹരി ഉടമകളുടെ യോഗത്തിൽ മിസ്ട്രിയെ പെങ്കടുപ്പിക്കുന്നത് സംബന്ധിച്ചും ബോർഡ് യോഗങ്ങളിൽ വോട്ടവകാശം നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് തുടർന്ന് ടാറ്റയുടെ വിവിധ കമ്പനികളുടെ യോഗങ്ങളിൽ മിസ്ട്രിക്ക് വോട്ടവകാശം നൽേകണ്ടതില്ല എന്നാണ് ടാറ്റ സൺസിെൻറ തീരുമാനമെന്നാണ് അറിയുന്നത്. നിലവിൽ ടാറ്റയുടെ വിവിധ കമ്പനികളുടെ ഒാഹരി ഉടമകളുടെ യോഗത്തിൽ മിസ്ട്രിക്ക് വോട്ടവകാശമുണ്ട്. ഇതിെൻറ തുടർച്ചയെന്നോണം ടി.സി.എസ് വ്യാഴാഴ്ച ഒാഹരി ഉടമകളുടെ യോഗം വിളിച്ചതായി വാർത്തകളുണ്ട്.
ഇന്നത്തെ മീറ്റിങ്ങിൽ മിസ്ട്രി പെങ്കടുക്കുമോയെന്ന് വ്യക്തമല്ല. രത്തൻ ടാറ്റയും മറ്റ് ബോർഡ് അംഗങ്ങളും യോഗത്തിൽ പെങ്കടുക്കും.
ടാറ്റ ഗ്രൂപ്പിൽ മൂന്നിൽ രണ്ട് ഒാഹരികളുള്ള മിസ്ട്രിയെ ഒക്ടോബർ 24ന് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പിൽ കുടുംബത്തിെൻറ ആധിപത്യം തിരിച്ച് പിടിക്കുന്നതിനു വേണ്ടിയാണ് ഇൗ നടപടി എന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.