ന്യൂഡൽഹി: സൈറസ് മിസ്ട്രിയെ ചെയർമാനായി നിയമിച്ച കമ്പനി നിയമ ട്രിബ്യുണലിെൻറ ഉത്തരവിനെതിരെ ടാറ്റ സൺസ് സുപ്രീംകോടതിയെ സമീപിച്ചു.
ഡിസംബർ 18നാണ് മിസ്ട്രിയെ വീണ്ടും ടാറ്റ ഗ്രൂപ്പിെൻറ എക്സിക്യൂട്ടീവ് ച െയർമാനായി നിയമിച്ച് നാഷണൽ കമ്പനി നിയമ ട്രിബ്യൂണലിെൻറ അപ്ലേറ്റ് അതോറിറ്റി ഉത്തരവിറക്കിയത്. രത്തൻ ടാറ്റ ഇടക്കാല ചെയർമാനായതിനെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് സൈറസ് മിസ്ട്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
നാഷണൽ കമ്പനി നിയമ ട്രിബ്യൂണലിെൻറ അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ടാറ്റയുടെ ആവശ്യം. ജനുവരി ഒമ്പതിനാണ് ടാറ്റയുടെ അടുത്ത ബോർഡ് യോഗം നടക്കുന്നത്. ജനുവരി ആറിന് സുപ്രീംകോടതി കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റ ഗ്രൂപ്പിൽ 18 ശതമാനം ഓഹരികളാണ് സൈറസ് മിസ്ട്രിയുടെ കുടുംബത്തിനുള്ളത്. 2016 ഒക്ടോബർ 24നാണ് മിസ്ട്രിയെ ടാറ്റയുടെ ചെർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. രത്തൻ ടാറ്റയുടെ പല നടപടികളേയും വിമർശിച്ചയാളായിരുന്നു സൈറസ് മിസ്ട്രി.