ടാറ്റ മോേട്ടാഴ്സ് ഹരിത ബസുകൾ പുറത്തിറക്കി
text_fieldsമുംബൈ: രാജ്യത്തെ മുൻ നിര വാഹന നിർമാതക്കളായ ടാറ്റ മോേട്ടാഴസ് ഹരിത ബസുകൾ പുറത്തിറക്കി. നഗരങ്ങളിലെ മലിനീകരണം കുറക്കുക എന്നതാണ് ഹരിത ബസുകളും ലക്ഷ്യം. ബുധനാഴ്ചയായിരുന്നു പുതിയ ബസുകളുടെ ലോഞ്ചിങ്
9 മുതൽ 12 മീറ്റർ വരെ നീളമുള്ള ബസുകളാണ് ടാറ്റ പുറത്തിറക്കിയത്. 1.6 കോടി മുതൽ 2 കോടി രൂപ വരെയാണ് പുതിയ ബസുകളുടെ വില. 2 കോടി രൂപക്ക് ഹൈബ്രിഡ് ബസും ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്. 25 ബസുകൾ വാങ്ങാനുള്ള ഒാർഡർ മുംബൈ മെട്രോ കോർപ്പറേഷൻ ടാറ്റ മോേട്ടാഴ്സിന് നൽകിയിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ ടാറ്റ മോേട്ടാഴ്സ് മുംബൈ മെട്രോ കോർപ്പറേഷന് ബസുകൾ കൈമാറും.
െഎ.എസ്.ആർ.ഒയുമായി ചേർന്ന് ഫ്യൂവൽ ബസുകളും ടാറ്റ മോേട്ടാഴ്സ് പുറത്തിറക്കുന്നുണ്ട്. ഹൈഡ്രജൻ, ഒാക്സിജൻ സംയുക്തം പ്രവർത്തിച്ച് ഉണ്ടാവുന്ന ഉൗർജം ഉപയോഗിച്ചാണ് ബസിെൻറ പ്രവർത്തനം.12 മീറ്റർ നീളമുള്ള എൽ.എൻ.ജി ബസും ടാറ്റ പുറത്തിറക്കുന്നുണ്ട്. പുതിയ ബസുകളിലൂടെ പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്നും ടാറ്റ മോേട്ടാഴ്സ് പ്രതിനിധി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
