Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവ്യവസായികളായ...

സ്വർണവ്യവസായികളായ ദമ്പതികൾ രാജ്യം വിട്ടു; എസ്​.ബി.​െഎക്ക്​ 1000 കോടി നഷ്​ടം

text_fields
bookmark_border
Kanishq-jwellary
cancel

ചെന്നൈ: പഞ്ചാബ്​ നാഷണൽ ബാങ്ക്​ തട്ടിപ്പിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഇന്ത്യക്ക്​ വായ്​പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്​ട​മായി. ചെന്നൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സ്വർണ വ്യാപാര-നിർമാണ ശൃ​ംഖലയായ കനിഷ്​ക ഗോൾഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിയാണ് എസ്​.ബി.​​െഎ നേതൃത്വം നൽകുന്ന​ 14 ബാങ്കുകളടങ്ങിയ കൂട്ടായ്​മയിൽ നിന്ന്​ 842.15 കോടി രൂപാ വായ്​പയെടുത്തത്​.

പലിശ ഉൾപ്പെടെ തിരി​ച്ചുകിട്ടാനുള്ളത്​ 1000 കോടിയായെന്നാണ്​​ കഴിഞ്ഞ ജനുവരിയിൽ എസ്​.ബി.​െഎ അധികൃതർ സി.ബി.​െഎക്ക്​ നൽകിയ പരാതിയിൽ പറയുന്നത്​. പഞ്ചാബ്​ നാഷണൽ ബാങ്കി​​െൻറ 115 കോടിയും നഷ്​ടപ്പെട്ടു​​. അന്വേഷണം തുടങ്ങിയതോടെ ഉത്തരേന്ത്യൻ സ്വദേശികളായ കമ്പനി ഉടമകൾ ഭൂപേഷ്​ കുമാർ ജെയിൻ, ഭാര്യ നീതാ ജെയി​ൻ എന്നിവർ മൗറീഷ്യസിൽ അഭയം തേടിയതായി സൂചനയുണ്ട്​​. നീരവ്​​ മോദി ഉൾപ്പെടെയുള്ള സംഘങ്ങളുമായി ദമ്പതികൾക്ക്​ ബന്ധമുണ്ടോയെന്ന്​ സി.ബി.​െഎ സംശയിക്കുന്നു. 

വായ്പക്ക്​ വ്യാജ രേഖ നൽകി, ഒരു രാത്രി കൊണ്ട് സ്​ഥാപനം അടച്ച്​ സ്ഥലം വിട്ടു തുടങ്ങിയ ആരോപണങ്ങളാണു പരാതിയിൽ. ചെന്നൈ രാജാജി ശാലയിലെ എസ്​.ബി.​െഎയിൽനിന്നാണ്​ വായ്​പ നൽകിയത്​. കഴിഞ്ഞവർഷം മാർച്ചിൽ എട്ട്​ ബാങ്കുകളുടെ തിരിച്ചടവ്​ ആദ്യം മുടക്കിയ കമ്പനി പിന്നീട് മറ്റെല്ലാവരുടെയും തിരിച്ചടവ്​ മുടക്കി. തുടർന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥർ കനിഷ്​കയുടെ ചെന്നൈയിലെ കോർപറേറ്റ്​ ഒാഫീസും സ്വർണാഭരണ നിർമ്മാണ കേന്ദ്രവും ഷോറൂമുകളും പരിശോധിച്ചു. ഇതിനിടെ കമ്പനി​ ഒാഫീസും ഷോറൂമുകളും പൂട്ടി ഉടമകൾ മുങ്ങു​കയായിരുന്നു. 

തട്ടിപ്പ്​ വിവരം കഴിഞ്ഞവർഷം നവംബറിൽ റിസർവ്​ ബാങ്കിനെ അറിയിച്ചിരുന്നതായി എസ്​.ബി.​െഎ അധികൃതർ വ്യക്​തമാക്കി. ചെന്നൈ ടി.നഗർ ​േനാർത്ത്​ ഉസ്​മാൻ റോഡിലെ പ്രശാന്ത്​ ടവറിലാണ്​ കോർപറേറ്റ് ഓഫീസും ഷോറൂമും  പ്രവർത്തിച്ചിരുന്നത്. ഉൽപാദന യൂണിറ്റ് പ്രവർത്തിച്ചിരുന്നത് ചെങ്കൽപ്പേട്ടിലും. വിവിധ നഗരങ്ങളിലെ ജ്വല്ലറികൾക്കു സ്വർണാഭരണം നൽകിയിരുന്നത് കനിഷ്കായിരുന്നു. ഷോ റൂം സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന്​ പൂട്ടുകയാ​െണന്ന്​ ഉടമകൾ അറിയിച്ചതായി തൊഴിലാളികൾപറയുന്നു.​

2007ലാണ്​ കനിഷ്ക് ജ്വല്ലറി വായ്പയെടുത്തത്. ആദ്യഘട്ടത്തിൽ പ്രവർത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയുമാണ്​ അനുവദിച്ചത്. പിന്നീട് തവണകളായി വായ്പ അനുവദിച്ചു. എസ്​.ബി.ഐ- 215 കോടി, പഞ്ചാബ് നാഷനൽ ബാങ്ക് - 115, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 50, സിണ്ടിക്കേറ്റ് ബാങ്ക്- 50, ബാങ്ക് ഓഫ് ഇന്ത്യ- 45, ഐഡിബിഐ - 45, യൂക്കോ ബാങ്ക്- 40, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്- 37 , ആന്ധ്രാ ബാങ്ക്- 30, ബാങ്ക് ഓഫ് ബറോഡ- 30, എച്ച്ഡിഎഫ്സി- 25, ഐ.സി.സി.ഐ- 25 , സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 20, കോർപറേഷൻ ബാങ്ക് -20 കോടി വീതമാണ്​ കൺസോഷ്യത്തിലെ ബാങ്കുകൾ അനുവദിച്ച വായ്പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newsKanisq jwellaryBank scam
News Summary - Tamil Nadu jewellery chain Kanishk Gold defrauds 14 banks of Rs 824 crore-Business news
Next Story