Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്രിപ്​റ്റോകറൻസി...

ക്രിപ്​റ്റോകറൻസി നിരോധനം നീക്കി സുപ്രീംകോടതി

text_fields
bookmark_border
bitcoin
cancel

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസി വ്യാപാരത്തിന്​ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. 2018ൽ ആർ.ബി.ഐ ഏ ർപ്പെടുത്തിയ നിരോധനമാണ്​ സുപ്രീംകോടതി റദ്ദാക്കിയത്​. ഇതോടെ ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്​ നിർണായക ഉത്തരവ്​ പുറപ്പെടുവിച്ചത്​.​

ക്രിപ്​റ്റോകറൻസിക്ക്​ സമ്പൂർണ്ണ നിരോധനമെന്നത്​ നിയമപരമായി ശരിയല്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കറൻസിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട്​ ഉണ്ടാക്കുകയാണ്​ വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്​തമാക്കുന്നു. ഡിജിറ്റൽ കറൻസിയുടെ ഇടപാടുമായി ബന്ധപ്പെട്ട്​ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. കോടതിയുടെ ഇന്നത്തെ ഉത്തരവ്​ ഈ ഹരജികളെയെല്ലാം സ്വാധീനിക്കും.​

ക്രിപ്​റ്റോകറൻസിക്ക്​ നിരോധനമേർപ്പെടുത്തിയ ആർ.ബി.ഐ ഉത്തരവിനെതിരെ ഇൻറർനെറ്റ്​ ആൻഡ്​ മൊബൈൽ അസോസിയേഷൻ ഓഫ്​ ഇന്ത്യയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. അതേസമയം, ആർ.ബി.ഐയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങൾ ക്രിപ്​റ്റോ കറൻസി ഉപയോഗിക്കുന്നതിന്​ മാത്രമാണ്​ നിരോധനം ഏർപ്പെടുത്തിയതെന്ന്​ കേന്ദ്രബാങ്ക്​ പ്രതികരിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്​റ്റോകറൻസി ഉപയോഗിക്കുന്നുണ്ടെന്നും ആർ.ബി.ഐ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbisupremcourtmalayalam newscryptocurrency
News Summary - Supreme Court quashes RBI ban on cryptocurrency trade-Business news
Next Story