Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതൊഴിൽനഷ്​ടം ആത്മഹത്യ...

തൊഴിൽനഷ്​ടം ആത്മഹത്യ നിരക്ക്​ ഉയർത്തുന്നതായി പഠനം

text_fields
bookmark_border
തൊഴിൽനഷ്​ടം ആത്മഹത്യ നിരക്ക്​ ഉയർത്തുന്നതായി പഠനം
cancel

ന്യൂഡൽഹി: കോവിഡ്​ 19 പ്രതിസന്ധിയെ തുടർന്ന്​ ​തൊഴിൽ നഷ്​ടപ്പെട്ടവർക്കിടയിൽ ആത്മഹത്യ നിരക്ക്​ ഉയരുന്നതായി പഠനം. കോവിഡ്​ ​രോഗവ്യാപനവും ലോക്​ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർക്കിടയിലാണ്​ ഇതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

തൊഴിൽനഷ്​ടം ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരേപോലെ തളർത്തുന്നു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും നഷ്​ടപ്പെടു​ന്നതോടെ തൊഴിൽ നഷ്​ടപ്പെട്ടവർ ആത്മഹത്യ വഴിയായി കാണുകയാ​െണന്നും​ സ്വിസ്​ ശാസ്​ത്രജ്ഞരായ വോൾഫ്രാം കാവോൾ, കാർലോസ്​ നോർഡ്​റ്റ്​ എന്നിവർ നടത്തിയ പഠനത്തിൽ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ തൊഴിൽനഷ്​ടം മൂലമുള്ള ആത്മഹത്യകളുടെ എണ്ണം 9750 കൂടുമെന്നും പറയുന്നു. 

കോവിഡ്​ പ്രതിസന്ധി മൂലം ഏകദേശം 53 ലക്ഷത്തോളം പേർക്ക്​ ജോലി നഷ്​ടപ്പെടും. ആഗോള തൊഴിലില്ലായ്​​മ നിരക്ക്​ 4.9 ശതമാനത്തിൽനിന്ന്​ 5.6 ശതമാനമായി വർധിക്കുമെന്ന്​ ഇൻറർനാഷനൽ ലേബർ ഒാ​ർ​ഗനൈസേഷൻ (​െഎ.എൽ.ഒ) അറിയിച്ചിരുന്നു.  മുൻവർഷങ്ങളിൽ തൊഴിൽ നഷ്​ടം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ ശരാശരി എണ്ണം 2135 ആയിരുന്നു. 

2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്​ടം സംഭവിച്ചതോടെ ആത്മഹത്യ നിരക്ക്​ 20 മുതൽ 30 ശതമാനം വരെ ഉയർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഒാരോ ആത്മഹത്യക്ക്​ പിന്നിലും 20ഒാളം ആത്മഹത്യ ശ്രമങ്ങൾ വരെ നടക്കുന്നുണ്ട്​. കോവിഡ്​ 19 ​​െൻറ പ്ര​ത്യേക സാഹചര്യത്തിൽ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യം കൂടി മെച്ച​െ​പ്പടുത്തണമെന്നും ആരോഗ്യ വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfinancial crisismalayalam newsjob lossescovid 19
News Summary - Suicide Risk Mounts Amid Job Losses -Business news
Next Story