ബി.എസ്​.എൻ.എൽ ഇനി എത്ര നാൾ?

  • ജീവനക്കാരിൽനിന്ന്​ പിടിക്കുന്ന തുക അടയ്​ക്കുന്നില്ല

  • ബി.എസ്​.എൻ.എല്ലിനെ കുടിയിറക്കി റെയിൽവേയിൽ ജി​േയാ

bsnl

തൃ​ശൂ​ർ: പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്പ​നി ബി.​എ​സ്.​എ​ൻ.​എ​ൽ ഇ​നി എ​ത്ര നാൾ? വ​രി​ഞ്ഞു കൊ​ല്ലാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം മൂ​ല​മു​ള്ള ​പ്ര​തി​സ​ന്ധി സ്​​ഥാ​പ​ന​ത്തെ​യും  ജീ​വ​ന​ക്കാ​രെ​യും ബാ​ധി​ച്ചു തു​ട​ങ്ങി. ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ ആ​നു​​കൂ​ല്യം (എ​ൽ.​ടി.​സി) നി​ർ​ത്തി​യ​തി​ന്​ പി​ന്നാ​ലെ ചി​കി​ത്സ ആ​നു​കൂ​ല്യ​ത്തി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ബാ​ങ്ക്​ വാ​യ്​​പ​യി​ലേ​ക്കും ജി.​പി.​എ​ഫി​ലേ​ക്കും ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ പി​ടി​ക്കു​ന്ന തു​ക അ​ട​യ്​​ക്കാ​താ​യ​തോ​ടെ പി​ഴ ന​​ൽ​കേ​ണ്ട ബാ​ധ്യ​ത ജീ​വ​ന​ക്കാ​ർ​ക്കാ​യി. ഇ​തു​വ​രെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടെ​ലി​കോം സേ​വ​ന ദാ​താ​വെ​ന്ന കു​ത്ത​ക ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ആ​യി​രു​ന്നെ​ങ്കി​ൽ അ​വി​ടെ​നിന്നും കു​ടി​യി​റ​ക്കി. പ​ക​രം റി​ല​യ​ൻ​സ്​ ജി​യോ സേ​വി​ക്കും. 

എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​െൻറ ‘റി​ല​യ​ൻ​സ്​ പ്രേ​മം’ എ​ല്ലാ അ​തി​രും ലം​ഘി​ക്കു​േ​മ്പാ​ൾ ര​ണ്ട്​ ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രു​ള്ള ബി.​എ​സ്.​എ​ൻ.​എ​ൽ ഇ​നി അ​ധി​ക​നാ​ൾ ഇ​ന്ന​ത്തെ രൂ​പ​ത്തി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ഉ​റ​പ്പ്. 1.8 ലക്ഷം ജീ​വ​ന​ക്കാ​രു​ണ്ട്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ. സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ മാ​തൃ​ക​യി​ൽ ചു​രു​ക്കം ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്നാ​ണ്​ പു​തി​യ നി​ല​പാ​ട്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ അ​ടി​യ​ന്ത​ര​മാ​യി 35,000 ജീ​വ​ന​ക്കാ​ർ​ക്ക്​ സ്വ​യം വി​ര​മി​ക്ക​ൽ (വി.​ആ​ർ.​എ​സ്) ന​ൽ​ക​ണ​മെ​ന്നാ​ണ്. അ​തി​നു​വേ​ണ്ട തു​ക സ​ർ​ക്കാ​ർ ന​ൽ​കു​ക​യോ ബാ​ങ്ക്​ വാ​യ്​​പ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യോ വേ​ണ​മെ​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വി.​ആ​ർ.​എ​സി​ലൂ​ടെ പ്ര​തി​വ​ർ​ഷം 13,000 കോ​ടി ചെ​ല​വ്​ കു​റ​ക്കാം. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ല​വ്​ ചു​രു​ക്ക​ലി​ലൂ​ടെ 2,500 കോ​ടി നേ​ടി. 625​ കോ​ടി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​മാ​യി​രു​ന്നു. അ​ത്​ ഇൗ ​വ​ർ​ഷ​വും ന​ട​പ്പാ​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക്​ പി​ടി​ത്തം ക​ഴി​ഞ്ഞു​ള്ള ശ​മ്പ​ളം (ടേ​ക്ക്​ ഹോം ​സാ​ല​റി) സ​ർ​ക്കി​ളു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​​േ​മ്പാ​ൾ പി​ടി​ച്ച തു​ക ബി.​എ​സ്.​എ​ൻ.​എ​ൽ വ​ക മാ​റ്റു​ക​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ജി.​പി.​എ​ഫ്​ (ജ​ന​റ​ൽ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്), ബാ​ങ്ക്​ വാ​യ്​​പ, സൊ​സൈ​റ്റി​ക​ൾ​ക്കു​ള്ള അ​ട​വ്, എ​ച്ച്.​ബി.​എ (ഹൗ​സ് ബി​ൽ​ഡി​ങ്​ അ​ല​വ​ൻ​സ്), എ​ൽ.​െ​എ.​സി, ആ​ദാ​യ നി​കു​തി എ​ന്നി​വ​യൊ​ന്നും അ​ട​ക്കു​ന്നി​ല്ല. ​പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള ഇ​ൻ​സ​െൻറീ​വും ത​ട​ഞ്ഞു. ഇ​തോ​ടെ, ജി.​പി.​എ​ഫി​ൽ​നി​ന്ന്​ തു​ക പി​ൻ​വ​ലി​ക്കാ​ൻ ആ​വു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ബാ​ങ്ക്​ വാ​യ്​​പ​ക്ക്​ പി​ഴ​പ്പ​ലി​ശ ഭാ​ര​വും ജീ​വ​ന​ക്കാ​രു​ടെ ചു​മ​ലി​ലാ​ണ്.

ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ 4-ജി ​സ്​​പെ​ക്​​ട്രം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം മ​ത്സ​രി​ക്കാ​നാ​വു​ന്നി​ല്ല. സ്​​പെ​ക്​​ട്ര​ത്തി​നു​ള്ള തു​ക ബാ​ങ്ക്​ വാ​യ്​​പ​യി​ലൂ​ടെ​യോ ആ​സ്​​തി പ​ണ​യം വെ​ച്ചോ സ​മാ​ഹ​രി​ക്കാ​ൻ അ​നു​മ​തി​യു​മി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യം 60ൽ​നി​ന്ന്​ 58 ആ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു. ശ​മ്പ​ളം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഫെ​ബ്രു​വ​രി 15ന്​ ​ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ​െഎ​ക്യ​വേ​ദി ജി​ല്ല, സ​ർ​ക്കി​ൾ ത​ല​ത്തി​ൽ കു​ടും​ബ​സ​മേ​തം ധ​ർ​ണ ന​ട​ത്തും. 18 മു​ത​ൽ മൂ​ന്ന്​ ദി​വ​സം പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

Loading...
COMMENTS