വ്യവസായി പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ്റ്റിൽ
text_fieldsസരാജിവോ: പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലിൻെറ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തൽ ബോസ്നിയയിൽ അറസ് റ്റിൽ. സാമ്പത്തിക തട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് അറസ്റ്റ്.
ലുക്കവാക്കില ുള്ള കല്‍ക്കരി പ്ലാൻറിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്നാണു സൂചന. ആയിരത്തോളം ജീവനക്കാരാണള ഈ പ്ലാൻറിൽ ജോലി ചെയ്യുന്നത്. 2003 മുതൽ പ്ലാൻറിെൻറ മനേജറായി ജോലി ചെയ്യുന്ന പരമേഷ് ഭട്ടാചാര്യയെയും ബോര്ഡംഗത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2003ലാണ് േഗ്ലാബൽ സ്റ്റീൽ ഹോർഡിങ്സ് എന്ന കമ്പനി സ്ഥാപിച്ചത്. മിത്തൽ ജികിൽ
സാമ്പത്തിക കുറ്റകൃത്യമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനായി അധികാരം ദുരുപയോഗം ചെയ്തു. തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്ന കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ 45 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
